ഇറ്റലിയില്‍ ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു

Web Desk
1 Min Read

ബെര്‍ഗാമോ: വൈശാഖി ഉത്സവത്തിനുള്ള ഒത്തുചേരലിനിടെ ആരാധനാലയമായി ഉപയോഗിച്ചിരുന്ന വെയര്‍ഹൗസില്‍ നിന്ന് പുറത്തുപോകവെ ബെര്‍ഗാമോ പ്രവിശ്യയിലെ കോവോയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു.

city exchange

പട്ടണത്തിലെ വ്യാവസായിക മേഖലയിലെ ഗുരുദ്വാര മാതാ സാഹിബ് കൗര്‍ ജിയുടെ മുന്നിലുള്ള സ്‌ക്വയറിലാണ് ആക്രമണം നടന്നതെന്ന് ലാ സിസിലിയ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൊവോ നിവാസിയായ രഗീന്ദര്‍ സിംഗ് (48), അഗ്‌നഡെല്ലോയില്‍ നിന്നുള്ള ഗുര്‍മിത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്.

അക്രമി ഇരുവര്‍ക്കു നേരെ എത്തി വെടിയുതിര്‍ക്കുകയും കാറില്‍ രക്ഷപ്പെടുകയും ചെയ്തുവെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
Ad image

വെടിവച്ചയാള്‍ ഇന്ത്യക്കാരനാണെന്ന് സംശയിക്കുന്നതായി ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും ദൃക്‌സാക്ഷി വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!