

ദോഹ: ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനി (ഖത്തര്‍ പോസ്റ്റ്) ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സമാപന ചടങ്ങിന്റെ സ്റ്റാമ്പ് പുറത്തിറക്കി. ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ഫുട്ബോള്‍ അസോസിയേഷനുമായുള്ള (ഫിഫ) കരാറിന്റെ ഭാഗമായാണ് പുറത്തിറക്കല്‍ നടത്തിയത്.


വ്യതിരിക്തമായ ഡിസൈനുകളിലൂടെ ഖത്തറിന്റെ തനത് സംസ്‌കാരമാണ് ഉള്‍ക്കൊള്ളുന്നതാണ് ലോകകപ്പിന്റെ ഭാഗമായി ഖത്തര്‍ പോസ്റ്റ് ഇതുവരെ പുറത്തിറക്കിയ സ്റ്റാമ്പുകള്‍.


ലോകകപ്പിന്റെ 11-ാമത്തെ ഇഷ്യൂവും സീരിസിലെ അവസാനത്തേതുമാണിത്. 22 റിയാലിന് സ്റ്റാമ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ആദ്യഘട്ടമെന്ന നിലയില്‍ 30,000 കോപ്പികളും 7,000 കവറുകളും 6,000 പോസ്റ്റ്കാര്‍ഡുകളും 1,000 വി ഐ പി ഫോള്‍ഡറുകളുമാണ് അച്ചടിച്ചത്.


