ഐ സി സി വിന്റര്‍ ഫെസ്റ്റിവല്‍ ജനുവരി 22, 23 തിയ്യതികളില്‍

Web Desk
2 Min Read

സ്റ്റാര്‍ സിംഗര്‍, സൂപ്പര്‍ ഡാന്‍സേഴ്സ് മത്സരങ്ങള്‍ക്കും ഭാരത് ഉത്സവത്തിനും വേദിയൊരുങ്ങുന്നു

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) സംഘടിപ്പിക്കുന്ന വിന്റര്‍ ഫെസ്റ്റിവല്‍ 2026 ജനുവരി 22, 23 തിയ്യതികളില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ സി സി സ്റ്റാര്‍ സിംഗര്‍, ഐ സി സി സൂപ്പര്‍ ഡാന്‍സേഴ്സ് മത്സരങ്ങളുടെ ഫൈനലുകള്‍ക്കൊപ്പം ഭാരത് ഉത്സവം പ്രധാന ആകര്‍ഷണമാകും. ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി.

city exchange

ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ യുവഗായനപ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് സ്റ്റാര്‍ സിംഗര്‍ ഉ്‌ദ്ദേശിക്കുന്നത്. 100 ഖത്തര്‍ റിയാലാണ് റജിസ്‌ട്രേഷന്‍ ഫീസ്. 14 മുതല്‍ 40 വയസ്സ് വരെയാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള പ്രായപരിധി.

7,500 റിയാല്‍, 5000 റിയാല്‍, 2500 റിയാല്‍ വീതമാണ് ആദ്യ മൂന്ന് സമ്മാനങ്ങള്‍ അതോടൊപ്പം ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും.

ക്വാളിഫയര്‍ ഘട്ടത്തിലേക്ക് 40 പേരെയും പ്രീ ക്വാര്‍ട്ടറില്‍ 30 പേരേയും തെരഞ്ഞെടുക്കും. ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് 12 പേരും സെമിഫൈനലില്‍ അഞ്ചുപേരും തെരഞ്ഞെടുക്കപ്പെടും. ജനുവരി 22നാണ് ഫൈനല്‍ നടക്കുക.

- Advertisement -
Ad image

ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളില്‍ ഗ്രൂപ്പ് നൃത്തപ്രതിഭയും സംഘചൈതന്യവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഐ സി സി സൂപ്പര്‍ ഡാന്‍സ്. സിനിമാറ്റിക് ഗാനങ്ങളാണ് തീം. 100 റിയാലാണ് റജിസ്‌ട്രേഷന്‍ ഫീസ്. 12 മുതല്‍ 45 വയസ്സുവരെയാണ് പ്രായപരിധി.

പതിനായിരം, അയ്യായിരം, 2500 റിയാല്‍ വീതവും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് ആദ്യ മൂന്ന് സമ്മാനങ്ങള്‍.

ക്വാളിഫയര്‍ ഘട്ടത്തിലേക്ക് 40 ടീമുകളേയും പ്രീ ക്വാര്‍ട്ടറിലേക്ക് ടീമുകളേയും ക്വാര്‍ട്ടറില്‍ 15 ടീമുകളിയേും സെമിയില്‍ 10 ടീമുകളേയുമാണ് തെരഞ്ഞെടുക്കുക. ജനുവരി 22നാണ് ഫൈനല്‍.

ഇന്ത്യയില്‍ നിന്ന് എത്തുന്ന പ്രശസ്ത ഗായകനും സംഘവും അവതരിപ്പിക്കുന്ന സംഗീത ലൈവ് ഷോയാണ് ഭാരത് ഉത്സവിലെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ സിനിമാ താരത്തിന്റെ നൃത്താവിഷ്‌കാരം, സ്റ്റാര്‍ സിംഗര്‍, സൂപ്പര്‍ ഡാന്‍സേഴ്സ് വിജയികളുടെ പ്രകടനങ്ങളും അരങ്ങേറും

വാര്‍ത്താ സമ്മേളനത്തില്‍ പി എന്‍ ബാബുരാജന്‍, അബ്രഹാം കണ്ടത്തില്‍ ജോസഫ്, നന്ദിനി അബ്ബഗൗനി, രവീന്ദ്ര പ്രസാദ് സുബ്രഹ്മണ്യം, പ്രദീപ് മാധവന്‍ പിള്ള, അഫ്‌സല്‍ പരീക്കല്‍ അബ്ദുല്‍ മജീദ്, ശന്തനു സി ദേശ്പാണ്ഡെ, രാകേഷ് വാഗ്, ബിശ്വജിത്ത് മനോജ് മോഹന്‍ ബാര്‍ജി, വെങ്കപ്പ ഭഗവതുല എന്നിവര്‍ പങ്കെടുത്തു..

Share This Article
Leave a Comment
error: Content is protected !!