

രാമന്തളി: അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 50 കിണറുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായി രാമന്തളിയില്‍ നിര്‍മ്മിക്കുന്ന കിണറിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി.

രാമന്തളി ജമാഅത്ത് അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി പ്രാര്‍ഥന നടത്തി.

വിശിഷ്ഠാതിഥികളായി രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി എം ടി മുഹമ്മദ് കുഞ്ഞി ഹാജി, ജനറല്‍ സെക്രട്ടറി കെ കെ സി അബ്ദുല്ല, മുന്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്, കെ കെ അശ്റഫ്, പി എം ലത്തീഫ്, എം അബ്ദുല്‍ നസീര്‍, പി പി സുലൈമാന്‍ ഹാജി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി പി മുഹമ്മദലി ഹാജി, പി കെ. ശബീര്‍, യു അബ്ദുല്‍ റഹ്മാന്, കെ വി അബൂബക്കര്‍, കോച്ചന് അബ്ദുല്ല, കെ പി അബ്ദുല്‍ ഗഫൂര്‍, പി കെ ഫസീല്‍ ചിറയില്‍ അശ്റഫ്, മുണ്ടക്കാല്‍ ഇബ്രാഹിം, മോണങ്ങാട്ട് ഇബ്രാഹിം, ഇ വി പി ആരിഫ്, സി എച്ച് അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.

