തിരുവലംചുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ തെക്കുംഭാഗം കനാലിന് 1.20 കോടി ഭരണാനുമതി

Web Desk
1 Min Read

കാലടി: കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുവലംചുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ തെക്കുംഭാഗം ബ്രാഞ്ച് കനാലിലേക്ക് പെരിയാറില്‍ നിന്നും വെള്ളമെത്തിക്കുന്നതിനായി പുതിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 1.20 കോടി രൂപയുടെ ഡി പി ആര്‍ തയ്യാറായിട്ടുണ്ടെന്നും ഇതിനാവശ്യമായ ഭരണാനുമതി നല്‍കണമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരിട്ട് കണ്ട് കത്ത് കൊടുത്ത് ആവശ്യപ്പെട്ടിരുന്നു.

city exchange

എം എല്‍ എയുടെ കത്ത് പരിഗണിച്ച് ഈ പദ്ധതിക്കാവശ്യമായ 1.20 കോടി രൂപയുടെ ഭരണാനുമതി ജല വിഭവ വകുപ്പില്‍ നിന്നും ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

കാഞ്ഞൂര്‍ പഞ്ചായത്തിലെ മുടിക്കല്‍ കടവില്‍ പുതിയ പമ്പ് ഹൗസ് നിര്‍മ്മിച്ച് 40 എച്ച് പിയുടെ പുതിയ മോട്ടോര്‍ സ്ഥാപിച്ച് പെരിയാറില്‍ നിന്നും വെള്ളം 1000 മീറ്റര്‍ ദൂരത്തില്‍ പൈപ്പ് ഇട്ട് തിരുവലംചുഴി എല്‍ ഐ സ്‌കീമിന്റെ ഭാഗമായ തെക്കും ഭാഗം ബ്രാഞ്ച് കനാലിലേക്ക് എത്തിച്ച് കാഞ്ഞൂര്‍ പഞ്ചായത്തിലെ പാറപ്പുറം പ്രദേശത്ത് ജലക്ഷാമം ഏറ്റവും രൂക്ഷമായ 9, 10 വാര്‍ഡുകളിലേക്ക് നല്കുവാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കുരുവിച്ചാല്‍, ഒട്ടുചാല്‍ പുഞ്ച പാട ശേഖരത്തിലെ 45 ഹെക്ടര്‍ കൃഷി ഭൂമിയിലേക്ക് വെള്ളം ലഭ്യമാകുന്നതോടൊപ്പം 250ല്‍പരം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും ഈ പദ്ധതി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നതോടെ ഉപകരിക്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. ഈ പദ്ധതി അനുവദിച്ച സര്‍ക്കാരിനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നന്ദി അറിയിക്കുന്നതായി എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!