

കോഴിക്കോട്: ഇടുക്കിയില്‍ ധീരജിന്റെ കൊലപാതകക്കേസ് പ്രതികളായ കോണ്‍ഗ്രസുാകരെ രക്ഷപ്പെടുത്താന്‍ പരസ്യമായി രംഗത്ത് വന്ന കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ അറസ്റ്റ് ചെയ്യണമെന്ന് ലോക് താന്ത്രിക് ജനതാദള്‍ (എല്‍ ജെ ഡി) സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ എം എം മണിയും രാജേന്ദ്രനും തമ്മിലുള്ള തര്‍ക്കമാണെന്ന പച്ച നുണ പ്രചരിപ്പിച്ച സുധാകരന്‍ താന്‍ കത്തിയും ബോംബുമെടുക്കാന്‍ പ്രലോഭിപ്പിച്ചപ്രതികളെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന മെനയുകയാണെന്നും സലീം മടവൂര്‍ പറഞ്ഞു.

പരസ്യമായി അന്വേഷണം വഴിതെറ്റിക്കാനും തെളിവ് നശിപ്പിക്കാനും കോണ്‍ഗ്രസുകാരായ പ്രതികളെ രക്ഷിക്കാനുമാണ് സുധാകരന്‍ ശ്രമിച്ചത്. സുധാകരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാവണം. സുധാകരന്റെ വ്യാജ പ്രചരണത്തിന്റെ നിഗൂഢലക്ഷ്യം പൊതുജന സമക്ഷം വെളിച്ചത്തു കൊണ്ടുവരണം. ഗാന്ധിജിയുടെ പൈതൃകം അവകാശപ്പെടുന്ന പാര്‍ട്ടി കൊലയാളികളെ വളര്‍ത്തി വിടരുത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും അതിപ്പോള്‍ കേരള പ്രദേശ് ക്രിമിനല്‍ കോണ്‍ഗ്രസ്സായി അധ:പതിച്ചുവെന്നും സലീം മടവൂര്‍ കുറ്റപ്പെടുത്തി.
