

എടമുട്ടം: സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം മുസ്ലിംകള്‍ക്ക് മാത്രമായി സ്ഥാപിക്കപ്പെട്ട സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ പ്രധാന തസ്തികകളില്‍ നിന്നും മുസ്ലിംകളെ നീക്കം ചെയ്തത് ആശങ്കാ ജനകമാണെന്ന് എസ് വൈ എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി എച്ച് സിറാജ്ജുദ്ധീന്‍ സഖാഫി പറഞ്ഞു. എസ് വൈ എസ് തൃപ്രയാര്‍ സോണിന്റെ ആഭിമുഖ്യത്തില്‍ എടമുട്ടം കമ്മാറ ഓഡിറ്റോറിയത്തില്‍ നടന്ന ഉണര്‍ത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ടതെല്ലാം അതാത് സമുദായത്തിന് നല്‍കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാര്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നതില്‍ മുസ്ലിം സമുദായത്തിന് ആശങ്കയുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലെ പരസ്പര വിശ്വാസം കാത്തു സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ മുന്‍ പന്തിയിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഏലംകുളം അബ്ദുറഷീദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. സോണ്‍ ഫിനാന്‍സ് സെക്രട്ടറി നൗഫല്‍ തങ്ങള്‍ ചിറക്കല്‍ അധ്യക്ഷത വഹിച്ചു. ബശീര്‍ അശ്‌റഫി ചേര്‍പ്പ്, ഹാഫിദ് സ്വാദിഖലി ഫാളിലി ഗൂഢല്ലൂര്‍, അഡ്വ. ബദ്‌റുദ്ധീന്‍ അഹമ്മദ്, പി എസ് എം റഫീഖ്, സി എ അബ്ദുസലാം അഹ്‌സനി, പി വൈ അമീര്‍ എന്നിവര്‍ സംസാരിച്ചു.
ശക്കീര്‍ ചുലൂര്‍, ഇ കെ ഹനീഫ ഹാജി, അന്‍സാര്‍ കരയാമുട്ടീ, ദിനാര്‍ കുട്ടമംഗലം എന്നിവര്‍ സംബന്ധിച്ചു. സോണ്‍ ജനറല്‍ സെക്രട്ടറി കെ കെ ശമീര്‍ സഖാഫി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ശഫീല്‍ മുരിയാംതോട് നന്ദിയും പറഞ്ഞു.

