കോവിഡ് അവബോധ പ്രീകോള്‍ കോളര്‍ ട്യൂണ്‍ നിര്‍ത്തുന്നു

Web Desk
1 Min Read

ന്യൂദല്‍ഹി: കോവിഡിനെക്കുറിച്ച് അവബോധം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രീകോള്‍ സന്ദേശം നിര്‍ത്താന്‍ ആരോഗ്യമന്ത്രാലയം ആലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായതോടെയാണ് പുതിയ നീക്കം.

city exchange

എപ്പോള്‍ മുതലാണ് പ്രീകോള്‍ സന്ദേശം നിര്‍ത്തലാക്കുന്നതെന്നതിനെ കുറിച്ച് കൃത്യമായ റിപ്പോര്‍ട്ടുകളില്ല. ജനങ്ങള്‍ സാധാരണ ജീവിതച്ചിലേക്ക് മടങ്ങുന്നതോടെ കോവിഡ് കോളര്‍ ട്യൂണ്‍ നിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ലഭ്യമാകുന്ന സൂചന.

മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരം 2020 മാര്‍ച്ച് മുതലാണ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രീ കോളായും കോളര്‍ ട്യൂണായും ആളുകളെ കേള്‍പ്പിക്കാന്‍ തുടങ്ങിയത്. ലോക്ഡൗണിലേക്ക് കടക്കുന്നതിനിടെ അമിതാഭ് ബച്ചന്റെ ശബ്ദ സന്ദേശമായിട്ടാണ് ആദ്യം കൊവിഡ് കോളര്‍ട്യൂണ്‍ എത്തിയത്. പിന്നീട് പ്രാദേശിക ഭാഷകളിലും ഇത് വന്നു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!