

ആലുവ: മഹാമാരി കാലത്ത് വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതനായ ദിനങ്ങളില്‍ മനസ്സില്‍ കടന്നുവന്ന വട്ട് ഉരുട്ടി കളിച്ച കാലം മുതലുള്ള നിറമുള്ള ഓര്‍മ്മകള്‍ കുറിപ്പുകളാക്കി വട്ടെഴുത്തെന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകള്‍ പുസ്തകമായി പുറത്തിറങ്ങുന്നു.

ഫെബ്രുവരി 11ന് വൈകിട്ട് അഞ്ച് മണിക്ക് ആലുവ മഹാനാമി ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ആനന്ദ ജോര്‍ജിന്റെ വട്ടെഴുത്ത് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം സംവിധായകന്‍ സിബി മലയില്‍ നിര്‍വഹിക്കും. സ്വാമി ധര്‍മ്മചൈതന്യ പ്രസംഗിക്കും.

150 രൂപ വിലയുള്ള പുസ്തകം പ്രകാശനത്തോടനുബന്ധിച്ച് 100 രൂപയ്ക്ക് ലഭിക്കും.
