പള്ളിയില്‍ പ്രാര്‍ഥനക്ക് 40 പേരെ അനുവദിക്കണം; കടകള്‍ തുറക്കാന്‍ അനുവദിക്കണം- കാന്തപുരം

Web Desk
1 Min Read
Kanthapuram A. P. Aboobacker Musliyar. (File Photo: IANS)

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതില്‍ അതൃപ്തി അറിയിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വ്യാപാര സ്ഥാപനങ്ങളടക്കം എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നും അടച്ചിടലല്ല, തുറന്നിടലാണ് പ്രായോഗികമെന്നും കാന്തപുരം പറഞ്ഞു.
നിയന്ത്രണങ്ങള്‍ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിലേക്ക് എത്തരുത്. ഇരുകൂട്ടരും യോജിപ്പോടെ മുന്നോട്ട് പോകണം. വ്യാപാരസ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്ന രീതി മാറ്റണം. അടച്ചിട്ട ശേഷം ഇടയ്ക്ക് തുറക്കുമ്പോള്‍ തിരക്ക് കൂടുകയാണ്. വാടക കൊടുക്കാന്‍ പോലും കഴിയാതെ കച്ചവടക്കാര്‍ ദുരിതത്തിലാണ്. എല്ലാദിവസവും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അനുബന്ധമായി പ്രോട്ടോകോള്‍ പാലിക്കുന്നത് പരിശോധിക്കണം. പെരുന്നാളിന് പള്ളിയില്‍ ആളുകളെ പങ്കെടുപ്പിച്ച് പ്രാര്‍ത്ഥന നടത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണം. വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ 40 പേരെ പങ്കെടുപ്പിച്ച് പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

city exchange
Share This Article
Leave a Comment
error: Content is protected !!