
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണ ഉത്തരവ്. അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവറുടെ പരാതിയിലാണ് അന്വേഷണം. വിജിലന്‍സ് ഡയരക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.കെ കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് പണം തിരിമറി നടത്തിയെന്നാണ് മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലുള്ളത്. കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്നുള്‍പ്പെടെ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തുവെന്നും ഇതില്‍ തിരിമറി നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഈ പണംകൊണ്ടണ് സുധാകരന്‍ ആറ് കോടി ചെലവില്‍ ആഡംബര വീട് പണികഴിപ്പിച്ചതായും പരാതിയില്‍ പറയുന്നു.തലശേരി ബ്രണ്ണന്‍ കോളജിലെ പഠനകാലവുമായി ബന്ധപ്പെട്ട് കെ. സുധാകരനും മുഖ്യന്ത്രി പിണറായി വിജയനും തമ്മില്‍ നടന്ന വാക്‌പോര് അവസാനിച്ചതിനു പിന്നാലെയാണ് സുധാകരനെതിരേയുള്ള വിജിലന്‍സ് നീക്കം.

