ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

മാഹി: മലയാള മനോരമ ആരോഗ്യം മാസികയും മാഹി മെഡിക്കല്‍ സെന്ററും ചേര്‍ന്ന് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. തൈറോയ്ഡ് രോഗവും പരിഹാരവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ വടകര സഹകരണ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ഫാത്തിമ വര്‍ദ കരിയാടന്‍ ക്ലാസെടുത്തു.

city exchange

സെമിനാറില്‍ പങ്കെടുത്തവരുടെ തൈറോയ്ഡ് രോഗത്തെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഡോ. ഫാത്തിമ വര്‍ദ കരിയാടന്‍ മറുപടി നല്‍കി. മാഹി മെഡിക്കല്‍ സെന്ററിലെ ഡോ. കെ നതാഷ അധ്യക്ഷത വഹിച്ചു. മാഹി മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സോമന്‍ പന്തക്കല്‍, മാനേജര്‍ മുഹമ്മദ് മുനീര്‍, സ്റ്റാഫ് സി കെ അനുരാജ്, മനോരമ സര്‍ക്കുലേഷന്‍ മാനേജര്‍ പി ജെ മാത്യൂസ്, എക്‌സിക്യൂട്ടീവ് കെ പി സുരേഷ് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!