നിര്‍മ്മല സ്‌കൂള്‍ മുതല്‍ കുന്നത്തേരി വരെ പൈപ്പ് ലൈന്‍ റോഡ് സഞ്ചാര യോഗ്യമാക്കാന്‍ ഒരു കോടി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന നിര്‍മ്മല സ്‌ക്കൂള്‍ മുതല്‍ കുന്നത്തേരി വരെയുള്ള പൈപ്പ് ലൈന്‍ റോഡ് കട്ട വിരിച്ചു സഞ്ചാര യോഗ്യമാക്കുന്നതിന് വേണ്ടി ജില്ല പഞ്ചായത്ത് നെടുമ്പാശ്ശേരി ഡിവിഷന്‍ അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എം ജെ ജോമി അനുവദിച്ച ഒരു കോടി രൂപയില്‍ പ്രവര്‍ത്തി തുടങ്ങാന്‍ എന്‍ ഒ സി ആവശ്യപ്പെട്ട് ഒറിജിനല്‍ എസ്റ്റിമേറ്റും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കു കൈമാറി.

city exchange

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ കെ കെ ശിവാനന്ദന്‍, രാജേഷ് പുത്തനങ്ങാടി, സി പി നൗഷാദ്, രമണന്‍ ചേലാക്കുന്ന് എന്നിവരുടെ സാന്നിധ്യത്തില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അപേക്ഷ സ്വീകരിച്ചു. എന്‍ ഒ സിക്കു വേണ്ട നടപടികള്‍ ആവശ്യപ്പെട്ടു തിരുവനന്തപുരത്തുള്ള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജനപ്രതിനിധികളെ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!