ഖത്തര്‍ ലോകകപ്പ്; അമീറിനെ അഭിനന്ദിച്ച് ദുബൈ കിരീടാവകാശി

Web Desk
1 Min Read

അബുദാബി: ഫിഫ ലോകകപ്പ് നടത്തിപ്പില്‍ ഖത്തര്‍ അമീറിന് ദുബൈ കിരീടാവകാശിയുടെ അഭിനന്ദനം. എക്കാലത്തേയും മികച്ച ലോകകപ്പാണ് ഖത്തറില്‍ നടന്നതെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു.

city exchange

അറബ് സംസ്‌കാരവും മൂല്യങ്ങളും ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ഖത്തറിന്റെ വിശിഷ്ടമായ ആതിഥേയത്വമെന്ന് അദ്ദേഹം വിശദമാക്കി. അര്‍ജന്റീനയുടേത് അര്‍ഹിക്കുന്ന വിജയമാണെന്നും ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു.

അറബ് ലോകത്തിന്റെ കാല്‍പാദം പതിപ്പിച്ച് നമ്മുടെ ടീമുകള്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ദുബായ് കിരീടാവകാശി പറഞ്ഞു. ഖത്തര്‍ ലോകകപ്പിന് യു എ ഇ വലിയ പിന്തുണയാണ് തുടക്കം മുതല്‍ നല്‍കിയിരുന്നത്. ഉദ്ഘാടന ദിവസം ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ശൈഖ് മുഹമ്മദ് ബിന്‍ റാശിദും ഖത്തറിലെത്തിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!