ഹമദില്‍ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനം പരിഷ്‌ക്കരിക്കുന്നു

Web Desk
1 Min Read

ദോഹ: ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റ് ബുക്കിംഗ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ പരിചരണത്തിനുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.

city exchange

രോഗികള്‍ക്ക് ഉടന്‍ പ്രയോജനം ചെയ്യുന്നതിനും പരിചരണത്തിലേക്കുള്ള വേഗത്തിലുള്ള പ്രവേശനം ഉറപ്പാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ക്കായി സായാഹ്ന ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. ഒഫ്താല്‍മോളജി, ചെവി, മൂക്ക്, തൊണ്ട, യൂറോളജി, ഓഡിയോളജി സൗകര്യങ്ങള്‍ ലഭിക്കും.

പുതിയ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം നടപ്പിലാക്കുന്നതും വ്യക്തിഗത ഔട്ട്പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ് മാനേജ്മെന്റ് ടീമുകളുമായി ഏകോപിപ്പിച്ച് അപ്പോയിന്റ്മെന്റ് മാനേജ്മെന്റ് ടീമുകളുടെ നിയന്ത്രണത്തില്‍ ഓരോ എച്ച് എം സി ആശുപത്രികളിലും പുതിയ റഫറല്‍ മാനേജ്മെന്റ് സെക്ഷനുകള്‍ സ്ഥാപിക്കുന്നതും പുതിയ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ വിഭാഗങ്ങളില്‍ ജോലി ചെയ്യാന്‍ പരിചയസമ്പന്നരായ ജീവനക്കാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതോടെ ആശുപത്രികള്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ ബുക്കിംഗ് അപ്പോയ്ന്‍മെന്റ് സ്വീകരിക്കാനും അനാവശ്യ കാലതാമസം ഒഴിവാക്കാനും സാധിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!