യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

Web Desk
1 Min Read

കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ച് യുവ സംവിധായകന്‍ കുറവിലങ്ങാട് ചിറത്തിടത്തില്‍ മനു ജെയിംസ് (31) അന്തരിച്ചു.

city exchange

അഹാന കൃഷ്ണകുമാര്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലെന, ലാല്‍ തുടങ്ങിയവര്‍ അഭിനയിച്ച നാന്‍സി റാണി എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് മരണം.

2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് ഇന്‍ഡസ്റ്ററികളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

- Advertisement -
Ad image

ഭാര്യ: കണ്ടനാട് പിട്ടാപ്പില്ലില്‍ നൈന മനു ജെയിംസ്. പിതാവ്: കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസ്. മാതാവ്: ഏറ്റുമാനൂര്‍ പ്ലാത്തോട്ടത്തില്‍ സിസിലി ജെയിംസ്. സഹോദരങ്ങള്‍: മിന്ന ജെയിംസ് (യു എസ് എ), ഫിലിപ്പ് ജെയിംസ് (യു എസ് എ).

സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മാര്‍ത്ത മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദൈവാലയത്തില്‍.

Share This Article
Leave a Comment
error: Content is protected !!