ഫോസ ഖത്തര്‍ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം 26ന്

Web Desk
1 Min Read

ദോഹ: ഫോസ ഖത്തര്‍ 75 ദിവസം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു. ഫാറൂഖ് കോളേജിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഖത്തറിലെ ഫാറൂഖ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥി സംഘം ഫോസ ആഘോഷം സംഘടിപ്പിക്കുന്നത്.

city exchange

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 26ന് ഞായാറാഴ്ച വൈകുന്നേരം 7 മണിക്ക് ഫരീജ് നാസറിലെ ബിരിയാണി ഹോം റസ്റ്റാറന്റില്‍ നടക്കും.

സീനിയേര്‍സ്സ് മീറ്റ്, എജുക്കേഷന്‍ പ്രോഗ്രാം, മെഡിക്കല്‍ പ്രോഗ്രാം, കരിയര്‍ മീറ്റ്, ഇഫ്താര്‍ മീറ്റ്, ഈദ്- വിഷു സൗഹൃദ സംഗമം തുടങ്ങി വിവിധങ്ങളായ ആഘോഷ പരിപാടികള്‍ മെയ് 12ന് വിപുലമായ സംഗീത പരിപാടിയോടെ സമാപിക്കും.

- Advertisement -
Ad image

ഖത്തറിലെ എല്ലാ ഫോസ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഫോസ ഖത്തര്‍ പ്രസിഡണ്ട് അസ്‌കര്‍ റഹിമാന്‍, സിക്രട്ടറി അജ്മല്‍ ബക്കര്‍, ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ മഷ്ഹൂദ് തിരുത്തിയാട്, ജനറല്‍ കണ്‍വീനര്‍ അഡ്വ. മുഹമദ് ഇഖ്ബാല്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 00974 55509834, 66934114 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!