വഞ്ചിയൂര്‍ പ്രവീണ്‍കുമാറിന് കെടാമംഗലം സദാനന്ദന്‍ സ്മാരക കാഥിക രത്‌ന പുരസ്‌കാരം സമര്‍പ്പിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: പ്രശസ്ത കാഥികനായിരുന്ന കെടാമംഗലം സദാനന്ദന്റെ സ്മരണാര്‍ഥം എറണാകുളം നോര്‍ത്ത് പറവൂര്‍ കെടാമംഗലം സദാനന്ദന്‍ സ്മാരക കലാ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ കാഥികരത്‌ന 2022 പുരസ്‌കാരം കാഥികനും ചലച്ചിത്ര, സീരിയല്‍ നടനുമായ വഞ്ചിയൂര്‍ പ്രവീണ്‍കുമാറിന് മൂത്തകുന്നത്ത് നടന്ന ചടങ്ങില്‍ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ സര്‍പ്പിച്ചു. കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ആലപ്പി ഋഷികേശ്, സൂരജ് സത്യന്‍, ജിത, കല്ലട വി വി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

city exchange

25000 രൂപയും പ്രശസ്തി പത്രവും ഫലകവും
അടങ്ങുന്നതാണ് പുരസ്‌കാരം. 48 വര്‍ഷമായി കഥാപ്രസംഗം, നാടകം, സിനിമ, സീരിയല്‍ രംഗങ്ങളില്‍ സജീവമാണ് വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍. കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാദമിയുടെ 2021ലെ പുരസ്‌കാരം ലഭിച്ചിരുന്നു. നിരവധി കലാ- സാംസ്‌കാരിക സംഘടനകളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കാര്യവട്ടം ശരണ്യ ലക്ഷ്മിയിലാണ് താമസം.

Share This Article
Leave a Comment
error: Content is protected !!