പ്രഗതി നവരത്നാ അവാര്‍ഡുകള്‍ സമ്മാനിച്ചു

Web Desk
1 Min Read

കൊച്ചി: ദി ഫോറം ഓഫ് ബിസിനസ്സ് ബൈ ബ്രാഹ്മിന്‍സ്- ബി ബി ബി പ്രഗതി കൊച്ചി ചാപ്റ്റര്‍ നടത്തിയ ‘തരംഗ്’ വേദിയില്‍ നവരത്നാ അവാര്‍ഡുകള്‍ സമ്മാനിച്ചു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വ്യക്തിമുദ്ര പതിപ്പിച്ച ഒന്‍പത് പ്രമുഖ വ്യക്തികളാണ് പുരസ്‌കാരം സ്വീകരിച്ചത്.

city exchange

പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അലമേലു സുബ്രമണ്യന്‍, സുബ്ബലക്ഷ്മി കൃഷ്ണമൂര്‍ത്തി, തൃപ്പുണിത്തുറ രാധാകൃഷ്ണന്‍, ശ്രീധരീയം ഹരി നമ്പൂതിരി, ടി എസ് രാധാകൃഷ്ണന്‍, ശ്രീകാന്ത് മുരളി, പഴയിടം മോഹനന്‍ നമ്പൂതിരി, ഡോ. പത്മനാഭ ഷേണായി എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

ബി ബി ബി സ്ഥാപക ട്രസ്റ്റി ആനന്ദ് നാഗരാജ്, പ്രഗതി ചാപ്റ്റര്‍ പ്രസിഡന്റ് സുരേന്ദ്രനാഥ കമ്മത്ത്, സെക്രട്ടറി വിനോദ് കുമാര്‍ പ്രഭു, ട്രഷറര്‍ പ്രവീണ്‍ കൃഷ്ണന്‍ വെങ്കിട്ടാചലം എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു. തുടര്‍ന്ന് ജേതാക്കള്‍ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മറുപടി പ്രസംഗവും നടത്തി.

ബ്രാഹ്മണ സമൂഹത്തില്‍ നിന്നുള്ള അയ്യായിരത്തോളം സംരംഭകരുടെ അന്തര്‍ദേശീയ കൂട്ടായ്മയായ ബി ബി ബിയുടെ അന്തര്‍ദേശീയ കലാമേളയായ തരംഗ് 2.0, കൊച്ചി ഗംഗോത്രി കല്യാണമണ്ഡപത്തില്‍ നടന്നു. രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നുമായി നൂറുകണക്കിന് ബി ബി ബി അംഗങ്ങള്‍ വിവിധ കലാമത്സരങ്ങളില്‍ മാറ്റുരച്ചു സമ്മാനങ്ങള്‍ നേടി. കൂടാതെ കേരളത്തില്‍ നിന്നുള്ള നൂറോളം സംരംഭങ്ങളെക്കുറിച്ചുള്ള വിവരണങ്ങളുമായി ബ്രാഹ്മിന്‍സ് ബിസിനസ്സ് ക്രോണിക്കള്‍ തരംഗ് വേദിയില്‍ പ്രകാശനം ചെയ്തു.

- Advertisement -
Ad image

പ്രഗതി സംഗീത രത്നാ അവാര്‍ഡ് നേടിയ ഡോ. എന്‍ ജെ നന്ദിനി നയിച്ച ത്യാഗരാജ പഞ്ചരത്ന കീര്‍ത്തന ആലാപനത്തോടു കൂടി തരംഗ് അവസാനിച്ചു. ഹരിഹരന്‍ ബി, അനുരാധ സുബ്രമണ്യം, മനുപ്രസാദ് മല്ല്യ, രാമനാഥന്‍ ഇ എച്ച് എന്നിവര്‍ സംഘാടക സമിതിക്ക് നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!