തകര്‍ന്ന മതില്‍ അടിയന്തിരമായി പുനര്‍നിര്‍മ്മിക്കും

Web Desk
1 Min Read

ആലുവ: ആലുവ ജില്ലാ ആശുപത്രിയില്‍ എം എല്‍ എ റോഡിന് സമീപം മഴയത്ത് തകര്‍ന്ന ജില്ലാ ആശുപത്രിയുടെ മതില്‍ എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് അറിയിച്ചു.

city exchange

മഴയത്ത് തകര്‍ന്ന മതില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷന്‍ എം ജെ ജോമി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് എന്നിവരും സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.

മൂന്ന് ദിവസത്തിനുള്ളില്‍ എസ്റ്റിമേഷന്‍ തയ്യാറാക്കി പുതിയ പദ്ധതിയില്‍ പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!