ഭാഷാ പഠന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം

Web Desk
1 Min Read

ആലുവ: ആധുനിക ലോകത്ത് വാണിജ്യ, വ്യാവസായിക മേഖലകളില്‍ അറബി ഭാഷ പരിജ്ഞാനത്തിന്റെയും കഴിവിന്റെയും അനിവാര്യത ഏറിവരികയാണ്. അതിനാല്‍ അറബി ഭാഷ യു എന്‍ അംഗീകാരത്തിന്റെ അമ്പതാം വര്‍ഷം ആഘോഷിക്കുന്ന ഘട്ടത്തില്‍ കെ എ ടി എഫ് സംഘടിപ്പിച്ചിട്ടുള്ള ഭാഷാ പഠന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും ജില്ലാ പ്രസിഡന്റ് ഷമീര്‍ കരിപ്പാടം അഭിപ്രായപ്പെട്ടു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ആലുവ ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകായയിരുന്നു അദ്ദേഹം

city exchange

ഭാരവാഹികളായി വി വൈ യൂനുസ് (പ്രസി്), ഹുസൈന്‍ കെ കെ, സക്കീര്‍ ഹുസൈന്‍ (വൈസ് പ്രസി), മുര്‍ഷിദ് എളയൂര്‍ (ജന സെക്ര), സുഹൈല്‍ കോമത്ത്, റസീന കെ പി (ജോ സെക്ര), ഹഫ്‌സത്ത് പി (ട്രഷ), സാജിത എസ് (വനിതാ വിങ്ങ് കണ്‍വീനര്‍), റൈഹാനത്ത് കെ ബി (വനിതാവിങ്ങ് ചെയര്‍ പേഴ്‌സണ്‍) എന്നിവരെ തെരഞ്ഞെടുത്തു.

സി എസ് സിദ്ധീഖ്, യൂനുസ് വി വൈ, മുര്‍ഷിദ് എളയൂര്‍, ഹുസൈന്‍ കെ കെ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!