
ദോഹ: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശാസ്താംകോട്ട സുധീറിന്റെയും അനുസ്മരണ സമ്മേളനം ദോഹയിലെ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു.

കെ പി സി സി ജനറല്‍ സെക്രട്ടറിയും കൊല്ലം കരുനാഗപ്പള്ളി എം എല്‍ എയുമായ സി ആര്‍ മഹേഷ് മുഖ്യാതിഥിയായിരുന്നു.


വികസന പദ്ധതികളില്‍ വിശ്വാസമര്‍പ്പിച്ച് ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ശാസ്ത്രവളര്‍ച്ചയ്ക്ക് ഗതിവേഗം നല്‍കുകയും ചെയ്ത നേതാവായിരുന്നു രാജീവ് ഗാന്ധി എന്ന സി ആര്‍ മഹേഷി എം എല്‍ എ അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു.
വെറുപ്പിന്റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രങ്ങളെ വളരാന്‍ അനുവദിക്കാതെ നേതാവായിരുന്നു രാജീവ് ഗാന്ധി എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒ ഐ സി സി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല പറഞ്ഞു.
ഒ ഐ സി സി ഇന്‍കാസ് കൊല്ലം ജില്ലാ പ്രസിഡണ്ട് ഹാഷിം അപ്സര അധ്യക്ഷത വഹിച്ചു. അജാട്ട് അബ്രഹാം, നയിം മുള്ളുങ്കല്‍ എന്നിവര്‍ രാജീവ് ഗാന്ധിയെയും ശാസ്താം കോട്ട സുധീറിനെയും അനുസ്മരിച്ചു പ്രഭാഷണം നടത്തി.
ജുട്ടാസ് പോള്‍, ശ്രീജിത്ത് എസ് നായര്‍, ജോര്‍ജ് അഗസ്റ്റിന്‍, ഷൈനി കബീര്‍, ഷാഹിദ് വി പി, അനില്‍ പി ജി, ഷമീന റാഫി, ശരണ്യ അനില്‍ എന്നിവര്‍ സംസാരിച്ചു.
ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ല ജനറല്‍ സെക്രട്ടറി ഷിബു ഇബ്രാഹിംകുട്ടി സ്വാഗതവും ട്രഷറര്‍ കൊടിയോട്ട് രഞ്ജിത്ത് നന്ദിയും പറഞ്ഞു.
സംഘടനയിലേക്ക് പുതുതായി കടന്നുവന്ന അംഗങ്ങളെ സി ആര്‍ മഹേഷ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

