Community
സമരം എപ്പോള്‍ വേണമെന്ന് യൂത്ത് ലീഗിനെ ആരും പഠിപ്പിക്കേണ്ട: പി കെ ഫിറോസ്
ദോഹ: സമരങ്ങളും പ്രതിഷേധങ്ങളും എപ്പോള്‍ വേണമെന്നും എങ്ങനെയായിരിക്കണമെന്നും മുസ്ലിം യൂത്ത്‌ലീഗിനെ ആരും പഠിപ്പിക്കേണ്ടെന്ന് പി കെ ഫിറോസ്. കെ എം സി സി ഖത്തര്‍ വണ്ടൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാ സമരം നല്‍കുന്ന ആവേശവും പ്രചോദനവും ഇന്നും ഓരോ യൂത്ത് ലീഗുകാരനിലുമുണ്ട്. അറബി ഭാഷാവിരുദ്ധ നിലപാടുകള്‍ നായനാര്‍ സര്‍ക്കാറിനെ കൊണ്ട് തിരുത്തിക്കാന്‍ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരുടെ രക്തസാക്ഷിത്വത്തിന് സാധ്യമായിട്ടുണ്ടെങ്കില്‍ ഇന്നും ആ സമരാവേശം യൂത്ത് ലീഗിന്റെ സിരകളിലുണ്ട്. ഞങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞ് പ്രതികരിച്ച കാര്യങ്ങളാണ് വലിയ സംഭവമായി ചില എഴുന്നള്ളിക്കുന്നത്.
തുമാമ കെ എം സി സി ഹാളില്‍ നടന്ന സംഗമം കെ എം സി സി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ഫരീദ് റഹ്മാനി കാളികാവ് മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി ഖത്തര്‍ വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് നാസര്‍ റഹ്മാനി അധ്യക്ഷത വഹിച്ചു. അല്‍ഹാഫിസ് അസ്‌ലം ഖിറാഅത്ത് അവതരിപ്പിച്ചു.
കെ എം സി സി ഖത്തര്‍ ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, കെ മുഹമ്മദ് ഈസ, എസ് എ എം ബഷീര്‍, സവാദ് വെളിയങ്കോട്, അക്ബര്‍ വെങ്ങശേരി, റഫീഖ് കൊണ്ടോട്ടി, പി കെ മുസ്തഫ ഹാജി പള്ളിശേരി, മുഹമ്മദ് സഫാസ്, മൂസ താനൂര്‍, സ്വഫ്വാന്‍ മാളിയക്കല്‍, സലീം റഹ്മാനി തുടങ്ങിയവര്‍ സംസാരിച്ചു.