Community
കെ എം സി സി നേതാക്കള്‍ക്ക് സ്വീകരണം നല്‍കി
ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഉമ്മുല്‍ഖുവൈന്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഏരത്ത് അബൂബക്കര്‍ ഹാജി, ദുബായ് കെ എം സി സംസ്ഥാന സെക്രട്ടറി ചാലില്‍ ഹസ്സന്‍ എന്നിവര്‍ക്ക് ഖത്തറിലെ ഇളയടം- അഹമ്മദ് മുക്ക് പ്രദേശത്തെ സംയുക്ത കൂട്ടായ്മയായ ഇ എം എ ഖത്തര്‍ കൂട്ടായ്മ സ്വീകരണം നല്‍കി.
ഹിലാലിലെ അരോമ ഹാളില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ഇ എം എ പ്രസിഡന്റ് അഷ്റഫ് മലോക്കാണ്ടി അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ എം സി സി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ പി വി മുഹമ്മദ് മൗലവി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം പ്രസിഡന്റ് ഉബൈദ് കുമ്മങ്കോട് മുഖ്യ പ്രഭാഷണണം നടത്തി.
മാലോഞ്ചാല്‍ ബഷീര്‍, എന്‍ ഐ എം ഖത്തര്‍ സെക്രട്ടറി ജസില്‍ എ സി, ജാഫര്‍ കാളിച്ചേരി, അജ്‌നാസ് പി സി, സയീദ് കുമ്മോട്കണ്ടി എന്നിവര്‍ സംസാരിച്ചു. അഷ്റഫ് കൊയിലിയെറത്ത്, ബഷീര്‍ മലോഞ്ചാലില്‍, അഷ്റഫ് മലോക്കാണ്ടി, റഫീക്ക് കോരംകണ്ടി എന്നിവര്‍ ഉപഹാരം നല്‍കി. അബ്ല്അബ്ദുല്‍ നാസര്‍ ആലത്ത് കണ്ടി സ്വാഗതവും നജീല്‍ മെന്മേനി നന്ദിയും പറഞ്ഞു.