

ദോഹ: കോളജ് ഓഫ് നോര്‍ത്ത് അത്‌ലാന്റിക്കില്‍ നിന്നും ഒന്നാം റാങ്കോടെ ഫാര്‍മസി ടെക്‌നീഷ്യന്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി മലയാളി വിദ്യാര്‍ഥിനി. തലശ്ശേരി കരിയാട് സ്വദേശിനി നിഹാല പനങ്ങാടിനാണ് വിദേശ സര്‍വകലാശാലയില്‍ ഉന്നത വിജയം ലഭിച്ചത്

പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നിഹാല ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഫാര്‍മസിസ്റ്റ് മൂസ പനങ്ങാടിന്റെ മകളാണ്. ഫാര്‍മസി ടെക്‌നോളജിയില്‍ ഉപരിപഠനം തുടരാന്‍ ആഗ്രഹിക്കുന്ന നിഹാല ഖത്തറിലെ മരുഭൂമിയില്‍ കാണുന്ന വിവിധ ചെടികളെ കുറിച്ചുള്ള ഗവേഷണ പ്രൊജക്ടും പൂര്‍ത്തിയാക്കിയിരുന്നു. വി കെ സി റസിയയാണ് മാതാവ്. സവാദ്, ജവാദ് എന്നിവര്‍ സഹോദരങ്ങളാണ്.
