മലയാളി യുവതി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

Web Desk
1 Min Read

അലബാമ: മോണ്ട്‌ഗോമറി നഗരത്തില്‍ മലയാളി യുവതി വെടിയേറ്റ് മരിച്ചു. പത്തൊന്‍പതുകാരിയായ തിരുവല്ല സ്വദേശി മറിയം താമസിക്കുന്ന വീടിന്റെ മുകള്‍ നിലയില്‍ താമസിക്കുന്നയാളുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ സീലിംഗ് തുളച്ച് താഴേക്ക് പതിച്ചാണ് ഉറങ്ങുകയായിരുന്ന മറിയം സൂസന്‍ മാത്യുവിന് വെടിയേറ്റത്.

city exchange

തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്. ബിമല്‍, ബേസല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാംഗമായ ബോബന്‍ മാത്യു മലങ്കര ഓര്‍ത്തോഡോക്്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. മസ്‌ക്കറ്റ് സെന്റ ഓര്‍ത്തോഡോക്‌സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പോലിസ് അധികാരികളില്‍ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയില്‍ പൊതുദര്‍ശനത്തിനും സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം കേരളത്തിലെത്തിച്ച് സംസ്‌ക്കരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!