ഡിജിറ്റല്‍ സുരക്ഷയ്ക്കായി ഖത്തര്‍ ആഗോള കൂട്ടായ്മയില്‍ ചേര്‍ന്നു

Web Desk
1 Min Read

ദോഹ: കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം (എം സി ഐ ടി) ഡിജിറ്റല്‍ സുരക്ഷയ്ക്കുള്ള ആഗോള കൂട്ടായ്മയില്‍ ഖത്തര്‍ ഔദ്യോഗികമായി ചേര്‍ന്നതായി അറിയിച്ചു.

city exchange

സഖ്യത്തിന്റെ പതിനൊന്നാം യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തു. ഡിജിറ്റല്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഡിജിറ്റല്‍ മേഖലയുടെ വര്‍ധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആഗോള നയങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള താത്പര്യമാണ് ഖത്തറിന്റെ അംഗത്വം അടിവരയിടുന്നതെന്ന് ചൂണ്ടിക്കാട്ടി.

അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിനും അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനുമായി ദേശീയ നിയമങ്ങളും നയങ്ങളും വികസിപ്പിക്കുന്നതിനുമായി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ അല്‍ മന്നായി ഉയര്‍ത്തിക്കാട്ടി. സഖ്യത്തില്‍ ചേരുന്നത് അന്താരാഷ്ട്ര പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നും എല്ലാവര്‍ക്കും സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റല്‍ അന്തരീക്ഷം സ്ഥാപിക്കാനുള്ള സഖ്യത്തിന്റെ ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്ന് ഡിജിറ്റല്‍ സുരക്ഷയില്‍ വൈദഗ്ധ്യം കൈമാറ്റം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!