

ദോഹ: ഉപതെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം നേടി വിജയിച്ച വയനാട്, പാലക്കാട് സീറ്റുകളിലെ പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിവാദ്യം നേര്‍ന്നും വിജയത്തില്‍ ആഹ്ലാദം പങ്കിട്ടും ഖത്തര്‍ കെ എം സി സിയില്‍ കേക്ക് മുറിച്ച് വിജയാഘോഷം നടത്തി.

കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ല ഒരുക്കിയ വിജയാഘോഷത്തില്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ്, ജനറല്‍ സെക്രട്ടറി സലിം നാലകത്ത്
എന്നിവര്‍ സംസാരിച്ചു.

ബി ജെ പി മുന്നണിയെ കെട്ടുകെട്ടിച്ച മതേതര മണ്ണാണ് കേരളമെന്ന് ഉയര്‍ത്തിപ്പിടിച്ച വോട്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നേതാക്കള്‍ സംസാരിച്ചു. ഉപദേശക സമിതി അംഗം കെ വി മുഹമ്മദ്, ഒറ്റപ്പാലം മുനിസിപ്പല്‍ മുസ്‌ലിം ലീഗ് ട്രഷറര്‍ ഹനീഫ ബക്കര്‍, സംസ്ഥാന ഭാരവാഹികളായ ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, താഹിര്‍, വി ടി എം സാദിഖ്, സമീര്‍ മുഹമ്മദ്, ശംസുദ്ധീന്‍ വാണിമേല്‍ സംബന്ധിച്ചു.
പാലക്കാട് ജില്ലാ പ്രസിഡണ്ട് പി പി ജാഫര്‍ സാദിഖ്, അമീര്‍ തലക്കശ്ശേരി, റസാക്ക് ഒറ്റപ്പാലം, അസര്‍ പള്ളിപ്പുറം, സിറാജുല്‍ മുനീര്‍, മൊയ്തീന്‍ കുട്ടി, നസീര്‍ പുളിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി. വിവിധ മണ്ഡലം നേതാക്കള്‍, കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.

