

ദോഹ: ഇഹ്തിറാസ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത് യാത്രക്കൊരുങ്ങന്നതിലൂടെ നിരവധി ഗുണങ്ങള്‍ പുതിയ കാലത്തുണ്ടെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് അല്‍ റുമൈഹി പറഞ്ഞു.

ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍, പി സി ആര്‍, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ നല്കി വേഗത്തില്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവും. ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുമായി എത്തുന്നവര്‍ക്ക് ഇഹ്തിറാസില്‍ റജിസ്റ്റര്‍ ചെയ്യുന്നത് വലിയ സഹായകരമായിരിക്കും. എയര്‍പോര്‍ട്ടില്‍ നിന്നും ക്വാറന്റൈനിലിരിക്കുമെന്ന വാഗ്ദാനപത്രത്തില്‍ ഒപ്പുവെക്കാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കുറേ സമയമെടുക്കും എന്നതിനാല്‍ ഇഹ്തിറാസ് ആപ്പാണ് ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം. ഇഹ്തിറാസില്‍ റജിസ്റ്റര്‍ ചെയ്യുന്നതോടെ എയര്‍പോര്‍ട്ടിലെ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല പൗരന്മാര്‍ക്കും താമസക്കാര്‍ക്കും 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇ-ഗേറ്റ് വഴി വേഗത്തില്‍ പുറത്തിറങ്ങാനുമാവും.
ഖത്തറില്‍ താമസക്കാരല്ലാത്തവര്‍ നിര്‍ബന്ധമായും www.ehteraz.gov.qa വെബ്‌സൈറ്റില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള തങ്ങളുടെ രേഖകളെല്ലാം യാത്രയുടെ മൂന്ന് ദിവസം മുമ്പെങ്കിലും അപ്‌ലോഡ് ചെയ്തിരിക്കണം.
പി സി ആര്‍ പരിശോധനാ ഫലം ഇത്തരത്തില്‍ പ്രീ റജിസ്‌ട്രേഷന്‍ നടപടിക്രമത്തില്‍ ചേര്‍ക്കേണ്ടതില്ല. പകരം പി സി ആര്‍ പരിശോധനയുടെ ഒറിജിനല്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഹാജരാക്കിയരിക്കണം.

