വഖഫ് ബോര്‍ഡ്’ ഇടത് കാപട്യം സമുദായം തിരിച്ചറിയുമെന്ന് പി കെ നവാസ്

Web Desk
1 Min Read

ദോഹ: സര്‍വ്വകലാശാലകളിലെ നൂറില്‍പരം നിയമനങ്ങള്‍ നേരിട്ട് നടത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന ഇടത് സര്‍ക്കാര്‍ നാമമാത്ര വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നത് കാര്യക്ഷമ വര്‍ധിപ്പിക്കാനാണെന്ന വാദം കാപട്യമാണെന്നും മുസ്‌ലിം സമുദായം അത് തിരിച്ചറിയുക തന്നെ ചെയ്യുമെന്നും എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പ്രസ്താവിച്ചു. ഖത്തര്‍ കെ എം സി സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടേബിള്‍ ടോക്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സംവരണ വിഷയത്തില്‍ ചതിക്കപ്പെട്ട സമുദായം ഇന്ന് അതിന്റെ നഷ്ടങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുകയാണ്. മലയാളം യൂണിവേഴ്സിറ്റിയിലെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെയും നിയമനങ്ങളില്‍ സംവരണ സമുദായങ്ങളുടെ ക്വാട്ടയില്‍ നിന്നുമെടുത്താണ് മുന്നോക്കക്കാര്‍ക്ക് നിയമനം നല്‍കിയത്. സംവരണ സമുദായങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന് വിരുദ്ധമായ ഈ സമീപനം എം എസ് എഫിന്റെ ശക്തമായ സമരം കൊണ്ടാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട നടപടിയില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച ടേബിള്‍ ടോക്ക് സംവാദം കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഖാസിമി മോഡറേറ്റരായിരുന്നു.

- Advertisement -
Ad image

ഖത്തറിലെ വിവിധ മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച് കോയ കൊണ്ടോട്ടി, മുജീബ് മദനി, എന്‍ പി ഗഫൂര്‍, ജമീല്‍ ഫലാഹി, മുനീര്‍ മങ്കട, ഫൈസല്‍ വാഫി അടിവാരം എന്നിവര്‍ സംസാഹിച്ചു. ഫൈസല്‍ കായക്കണ്ടി ഖിറാഅത്ത് നടത്തി. സിറാജ് മാതോത്ത് സ്വാഗതവും ശബീര്‍ മേമുണ്ട നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!