

ദോഹ: ഖവാലിയും ഗസലും കോര്‍ത്തിണക്കി ക്യൂ മലയാളം വഹീ ആസ്മാന്‍ വഹീ സമീന്‍ എന്ന പേരില്‍ സംഗീതസായാഹ്നം സംഘടിപ്പിച്ചു. പേര് സൂചിപ്പിക്കും പോലെ ആകാശത്തിനും ഭൂമിക്കും ഇടയില്‍ അതിരുകള്‍ക്കതീതമായി മനുഷ്യനെ കൂട്ടിയിണക്കുന്ന സംഗീതത്തിന്റെ മാസ്മരികത ഒരുക്കാന്‍ വേദി ഉണര്‍ന്നത് ഭവപദം നാട്യ സംഘത്തിന്റെ സൂഫി കഥക് നൃത്തത്തോടെയായിരുന്നു.

തുടര്‍ന്ന് നടന്ന ഗസല്‍, ഖവാലി വിരുന്നിന് അല്‍ സാബിത്ത്, ഫര്‍സാന, ഫായിസ് എന്നീ മലയാളി ഗസല്‍ ഗായകര്‍ക്കൊപ്പം പാകിസ്ഥാന്‍ ഗായകരായ തന്‍വീര്‍ ഖാന്‍, റാസ ഹുസൈന്‍, അക്ബര്‍ഖാന്‍, ഗുലാം ഹുസൈന്‍ എന്നിവരും നേപ്പാളി കലാകാരന്മാരായ സന്തോഷ് ബിശ്വകര്‍മ്മ, ജിതേന്ദ്ര പാസ്വാന്‍ എന്നിവരും നേതൃത്വം നല്‍കി.


ഐഡിയല്‍ സ്‌കൂളിലെ അല്‍ ഖമര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് സംഗീതാസ്വാദകര്‍ കാണികളായി. ക്യൂ മലയാളം വേദികളില്‍ നിറസാന്നധ്യമായിരുന്ന ഗായത്രി സോങ് റൈറ്റര്‍/ കമ്പോസര്‍ കാറ്റഗറിയില്‍ 2025 ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട സന്തോഷം ഗായത്രിയുടെ അഭാവത്തില്‍ ക്യൂ മലയാളം മുന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ മുന്‍ സെക്രട്ടറി ശ്രീകല പ്രകാശന്‍ എന്നിവര്‍ ചേര്‍ന്ന് പിതാവ് കരുണിനും മാതാവ് ബിന്ദു കരുണിനും കൂടി ഉപഹാരം നല്‍കി ആദരിച്ചു.

ക്യൂ മലയാളം പ്രസിഡന്റ് നവാസ് മുക്രിയകത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഇക്ബാല്‍ കലാകാരന്മാരെ പരിചയപ്പെടുത്തി. സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് സ്വാഗതം പറഞ്ഞു.

