ഹന ഫാത്തിമയുടെ പുസ്തക പ്രകാശനവും ചര്‍ച്ചയും 30ന്

Web Desk
0 Min Read

ദോഹ: പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി ഹന ഫാത്തിമയുടെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം ‘When the quite finds you’ ഖത്തറില്‍ പ്രകാശനം ചെയ്യുന്നു. ജനുവരി 30ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഹിലാല്‍ അരോമ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ പ്രകാശനം നിര്‍വഹിക്കും. ദോഹയിലെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

city exchange

ഹാര്‍മണി ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്സ് ഫോറവുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഹാര്‍മോണിയം ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Share This Article
Leave a Comment
error: Content is protected !!