ഒ ഐ സി സി ഇന്‍കാസ് കാസര്‍കോട് പ്രവര്‍ത്തക കണ്‍വെന്‍ഷനും കുടുംബ സംഗമവും

Web Desk
2 Min Read

ദോഹ: കാസര്‍കോട് പാര്‍ലമെന്റ്‌ അംഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി ‘ഉണ്ണിത്താന് ഒപ്പം’ പരിപാടിയിലൂടെ ഒ ഐ സി സി ഇന്‍കാസ് കാസര്‍കോട് ജില്ലാ കമ്മിറ്റി വിപുലമായ പ്രവര്‍ത്തക കണ്‍വെന്‍ഷനും കുടുംബ സംഗമവും നടത്തി.

city exchange

തുമാമ ഒലിവ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.

ഇന്‍കാസ് പ്രവര്‍ത്തകരും നേതാക്കളും അനുഭാവികളും പങ്കെടുത്ത കണ്‍വെന്‍ഷനില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹരികുമാര്‍ കാനത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫയാസ്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, ജില്ലാ ട്രഷര്‍ ഉണ്ണി നമ്പ്യാര്‍, യൂത്ത് വിംഗ് പ്രസിഡണ്ട് നദീം മനാര്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ അവതരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് വരാനിരിക്കുന്ന പൊതുതെരെഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്കാനുള്ളതാണെന്ന് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കാനും നിലനില്‍ക്കാനും കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അതിനുവേണ്ടി ഇന്ത്യക്കാരായ പ്രവാസികള്‍ വലിയ ഒരുക്കങ്ങളും പിന്തുണയും പ്രവര്‍ത്തനങ്ങളും നടത്തണമെന്നും ഉണ്ണിത്താന്‍ അഭ്യര്‍ഥിച്ചു.

തന്റെ തെരെഞ്ഞെടുപ്പു വിജയത്തില്‍ വളരെ വലിയ പങ്കുവഹിച്ച കാസര്‍കോട്ടെ പ്രവാസികളോടും മറ്റു ധാര്‍മ്മികവും ക്രിയാത്മകവുമായ പിന്തുണ നല്കി സഹായിച്ച മുഴുവന്‍ മലയാളി പ്രവാസികളോടുമുള്ള നന്ദിയും കടപ്പാടും രാജ് മോഹന്‍ ഉണ്ണിത്താന്‍ തന്റെ മുഖ്യപ്രഭാഷണത്തില്‍ അറിയിച്ചു.

വരാനിരിക്കുന്ന തെരെഞ്ഞടുപ്പിലും തന്നോട് കാണിച്ച സ്‌നേഹവും പിന്തുണയും തന്റെ വിജയത്തിന് വേണ്ടി തുടര്‍ന്നും നല്കണമെന്നും ഒപ്പം തന്നെ സഹായിച്ചതുപോലെ മറ്റു എല്ലാ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കും വിജയിക്കുവാന്‍ വേണ്ടി പ്രവാസ സമൂഹത്തിന്റെ പിന്തുണയും സഹായവും നല്കണമെന്നും കാസര്‍കോടിന്റെ ജനകീയനായ എം പി ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷനോടൊപ്പം നടന്ന കുടുംബ സംഗമത്തില്‍ ഭാര്യാ സമേതം പങ്കെടുത്ത ഉണ്ണിത്താനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇന്‍കാസ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് ആനയിച്ചു.

മുതിര്‍ന്ന ഇന്‍കാസ് നേതാക്കളായ ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളുമായ ജോണ്‍ഗില്‍ബര്‍ട്ട്, അഡ്വ. സുനില്‍ കുമാര്‍, നാസ്സര്‍ വടക്കേകാട്, നാസ്സര്‍ കറുകപ്പാടം, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സിറാജ് പാലൂര്‍, ഷംസുദ്ധീന്‍ ഇസ്മയില്‍, മുബാറക്ക്, ജൂട്ടസ് പോള്‍, ജോയ് പോള്‍, സുരേഷ് കരിയാട്, റഊഫ് കൊണ്ടോട്ടി, ജോര്‍ജ്ജ് കുരുവിള, സലീം ഇടശ്ശേരി, സിഹാസ് ബാബു തുടങ്ങിയവരും ഓ ഐ സി സി ഇന്‍കാസിന്റെ പതിനാല് ജില്ലാ കമ്മിറ്റി പ്രസിഡണ്ടുമാരും രാജ് മോഹന്‍ ഉണ്ണിത്താനെ വേദിയില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

ഖത്തറില്‍ നടത്തിയ ദീര്‍ഘ ദൂര സോളൊ മാരത്തണ്‍ ഓട്ടത്തില്‍ ഗിന്നസ്സ് റെക്കോര്‍ഡ് നേടിയ മലയാളിയായ ഷക്കീര്‍ ചീരായിയെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ചടങ്ങില്‍ ആദരിച്ചു.

ദോഹയിലെ പ്രശസ്തരായ ഗായകരും നര്‍ത്തകിമാരും അണിയിച്ചൊരുക്കി അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഗാനാലാപനങ്ങളും കുടുംബ സംഗമത്തിന് ആസ്വാദ്യകരമായ അനുഭവമായി.

മഞ്ജു മനോജ് അവതാരകയായിരുന്നു. ജോയിന്റ് ട്രഷര്‍ അംബുജാക്ഷന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!