

ദോഹ: നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും ഖത്തറിലെ പ്രമുഖ വ്യവസായിയും ജംബോ ഇലക്ട്രോണിക്‌സ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ സി വി റപ്പായിയുടെ ആത്മകഥ എ ടെയില്‍ ഓഫ് ടു ജേര്‍ണീസ് പ്രകാശനം ചെയ്തു. കത്താറ പബ്ലിഷിംഗ് ഹൗസ് ആദ്യമായാണ് ഒരു ഏഷ്യന്‍ പ്രവാസിയുടെ സമഗ്രമായ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.


ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ അല്‍ ജസീറ ഇംഗ്ലീഷ് പ്രോഗ്രാം എഡിറ്റര്‍ ജോസഫ് ജോണിന് പുസ്തകം കൈമാറി പ്രകാശനം നിര്‍വഹിച്ചു.


ജംബോ ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സജിദ് ജാസിം സുലൈമാന്‍, ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ സ്ഥാപക ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. മോഹന്‍ തോമസ്, ആത്മകഥയുടെ എഡിറ്റര്‍ ഹുസൈന്‍ അഹ്മദ്, ഖത്തറിലെ കമ്യൂണിറ്റി നേതാക്കള്‍, സി വി റപ്പായിയുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

