

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന്‍ മെയ് 22ന് ചാവക്കാട് ഫെസ്റ്റ് 2025 എന്ന പേരില്‍ ഐ സി സി അശോകാ ഹാളില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചാവക്കാട് പ്രദേശത്തെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സംഗീത വിരുന്നില്‍ ചാവക്കാട് സ്വദേശികളായ പട്ടുറുമാല്‍ ഫെയിം ശിഹാബ് പാലപ്പെട്ടി, ഗായകനും വാട്ടര്‍ ഡ്രം പെര്‍ഫോര്‍മറുമായ ഷിയാ മജീദ്, പട്ടുറുമാല്‍ ഫെയിം ഷെയഖ് അബ്ദുല്ല എന്നിവരോടൊപ്പം ദോഹയിലെ ചാവക്കാട് നിവാസികളായ പിന്നണി ഗായകരായ ഹരീബ് ഹുസൈന്‍, ഹിബ ബദറുദ്ദീന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നിനൊപ്പം ചാവക്കാട് പ്രവാസി അസോസോയേഷന്‍ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്തകലാ വിരുന്നും അരങ്ങേറും.

ഖത്തറില്‍ ആദ്യമായാണ് വാട്ടര്‍ ഡ്രം പെര്‍ഫോമന്‍സിന് വേദിയൊരുങ്ങുന്നത്. 22ന് വൈകുന്നേരം ഏഴു മണി മുതല്‍ നടക്കുന്ന പരിപാടി ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസ ലോകത്തും ചാവക്കാട് പ്രദേശത്തും ജീവകാരുണ്യ മേഖലയിലും സംഘടന സജീവമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചാവക്കാട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് കബീര്‍ തെരുവത്ത്, ജനറല്‍ സെക്രട്ടറി ഷെറിന്‍ പരപ്പില്‍, ട്രഷറര്‍ രഞ്ജിത്ത് പി എന്‍, ആര്‍ട്ടിസ്റ്റുകളായ ശിഹാബ് പാലപ്പെട്ടി, ഷിയാ മജീദ്, ഷെയഖ അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.

