

ദോഹ: വേനല്‍ക്കാലത്ത് വ്യത്യസ്ത പരിപാടികളുമായി ഖത്തര്‍ ടൂറിസം. കുടുംബ കേന്ദ്രീകൃത പരിപാടികള്‍ ഉള്‍പ്പെടുന്ന പരിപാടികളുടെ പട്ടിക മെയ് അവസാനത്തോടെ പുറത്തിറക്കും.

ആഭ്യന്തരവും അന്തര്‍ദേശീയവുമായ നിരവധി രസകരമായ വിനോദ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ദോഹയിലുള്ളവര്‍ക്കും സന്ദര്‍ശിക്കാനെത്തിയവര്‍ക്കും മികച്ച കാഴ്ചകളാണ് സമ്മാനിക്കുക. ഹോട്ടലുകളില്‍ താമസത്തിന് മികച്ച ഓഫറുകളും മികച്ച ഡീലുകളും ഇതിന്റെ ഭാഗമായുണ്ടാകും.

ക്യു ആര്‍ എസ് ട്രക്ക് ചലഞ്ചിന് തുടക്കമായി. മെയ് 19, 26 തിയ്യതികളില്‍ രണ്ട് മത്സരങ്ങള്‍ കൂടി നടക്കും. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെ്ന്ററില്‍ മെയ് 15 മുതല്‍ 18 വരെ എക്‌സിബിഷന്‍, ഖത്തര്‍ സര്‍വകലാശാലയില്‍ മെയ് 16 മുതല്‍ 18 വരെ സി എസ് ആര്‍ ഉച്ചകോടി, ദുഹൈല്‍ ഹാന്‍ഡ്ബാള്‍ സ്‌പോര്‍ട്‌സ് ഹാളില്‍ മെയ് 16ന് ഖത്തര്‍ കപ്പ് ഹാന്‍ഡ്‌ബോള്‍ ഫൈനല്‍ എന്നിവയും നടക്കും.
മെയ് 18 മുതല്‍ 31 വരെ അല്‍ റുവൈസ് തുറമുഖത്ത് നടക്കുന്ന ‘ഡിസ്‌കവര്‍ വേല്‍ ഷാര്‍ക്സ് ഓഫ് ഖത്തര്‍’ എന്ന പരിപാടിയും ഇതില്‍ ഉള്‍പ്പെടും. മെന ഇന്‍സര്‍ടെക് ഉച്ചകോടി മെയ് 20 മുതല്‍ 22 വരെ പാര്‍ക്ക് ഹയാത്ത് ഹോട്ടലലും ഗൂഗിള്‍ ക്ലൗഡ് റീജിയന്റെ ലോഞ്ച് മെയ് 22ന് ക്യു എന്‍ സിസിയിലും നടക്കും.

