Connect with us

Community

ഇന്ത്യന്‍ കോഫി ഹൗസ് റസ്റ്റോറന്റ് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ റീ ഓപ്പണ്‍ ചെയ്യുന്നു

Published

on


ദോഹ: 2014 നവംബര്‍ ഒന്നിന് ആരംഭിച്ചത് മുതല്‍ ദോഹയിലെ ഇന്ത്യന്‍ ഭക്ഷണ പ്രിയരുടെ ഇഷ്ടകേന്ദ്രമായിരുന്ന ഫരീജ് അബ്ദുല്‍ അസീസിലെ ഇന്ത്യന്‍ കോഫി ഹൗസ് 16ന് വെള്ളിയാഴ്ച വൈകിട്ട് എട്ട് മണിക്ക് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ റീ ഓപ്പണിംഗ് നിര്‍വഹിക്കും. സെലിബ്രിറ്റി ആങ്കറും നടനുമായ മിഥുന്‍ രമേശ് ഉള്‍പ്പെടെ നിരവധി വ്യക്തിത്വങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ദോഹയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കോഫി ഹൗസിലേക്കുള്ള റോഡുകള്‍ ദീര്‍ഘകാലത്തേക്ക് അടച്ചിട്ട സാഹചര്യത്ിതലാണ് എട്ടു മാസത്തിലേറെയായി റസ്‌റ്റോറന്റ് തുറന്നു പ്രവര്‍ത്തിക്കാതിരുന്നത്.

ഇന്ത്യന്‍ തനത് രുചിയിലുള്ള ഭക്ഷണത്തോടൊപ്പം ആകര്‍ഷകമയാ ചുറ്റുപാടുകളും വാഹന പാര്‍ക്കിംഗ് സൗകര്യവും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരാനാവുന്ന ലൊക്കേഷന്‍ കൂടി ആയതിനാല്‍ വളരെ പെട്ടെന്നാണ് ദോഹയിലെ ഇന്ത്യന്‍ ഭക്ഷണ പ്രിയരും കുടുംബങ്ങളും തങ്ങളുടെ ഇഷ്ട കേന്ദ്രമായി ഇന്ത്യന്‍ കോഫി ഹൗസിനെ തെരഞ്ഞെടുത്തത്. രുചികരമായ ഭക്ഷണം വിളമ്പുന്നതോടൊപ്പം തങ്ങള്‍ പാചകം ചെയ്യുന്ന ഭക്ഷണം ആരോഗ്യദായകവും കൂടി ആയിരക്കണമെന്ന് ഇന്ത്യന്‍ കോഫി ഹൗസിലെ ഷെഫുമാര്‍ക്കും മാനേജ്‌മെന്റിനും നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കലര്‍പ്പില്ലാത്തതും ഗുണനിലവാരവുമുള്ള രുചിക്കൂട്ടുകള്‍ ഉപയോഗിച്ച് പാചകം ചെയ്യാന്‍ ഇന്ത്യന്‍ കോഫി ഹൗസ് ശ്രദ്ധിച്ചിരുന്നു.

ഉദ്ഘാടനത്തിന്റെ ഭാഗമായി സെപ്തംബര്‍ 16ന് ഉച്ചക്ക് 12 മുതല്‍ മൂന്ന് മണി വരെ സെലിബ്രേറ്റ് ഓണം വിത്ത് മഞ്ജു വാര്യര്‍ ആന്റ് മിഥുന്‍ എന്ന പേരില്‍ ദോഹയിലെ മാള്‍ റൗണ്‍ എബൗട്ടിന് സമീപമുള്ള റിജന്‍സി ഹാളില്‍ ഓണസദ്യയും മറ്റാഘോഷ പരിപാടികളും സംഘടിപ്പിക്കും. ദോഹയിലെ പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാ- സാംസ്‌ക്കാരിക പരിപാടികളോടൊപ്പം 28 ഇനം വിഭവങ്ങളോടു കൂടിയ ഓണസദ്യയും ഉണ്ടാകും. ടിക്കറ്റ് മൂലം നിയന്ത്രിക്കുന്ന പരിപാടിയില്‍ പ്രവേശിക്കാന്‍ സിംഗിളിന് 200 റിയാലും നാലുപേര്‍ക്കുള്ള ഫാമിലിക്ക് 600 റിയാലുമാണ് ഈടാക്കുക. ഫരീജ് അബ്ദുല്‍ അസീസിലുള്ള ഇന്ത്യന്‍ കോഫി ഹൗസിലാണ് ഇതിനുള്ള ടിക്കറ്റുകള്‍ ലഭിക്കുക. അതോടൊപ്പം 44440902, 44440903, 55094364 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ടിക്കറ്റുകള്‍ ഹോം ഡെലിവറിയായും ലഭ്യമാകും. ക്യുടിക്കറ്റ്‌സ് വഴി ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ദോഹയിലെ അമേച്വര്‍ ഷെഫുകള്‍ക്കായി നടത്തുന്ന ഡെസേര്‍ട്ട് മേക്കിംഗ് കോണ്‍ടെസ്റ്റാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മറ്റൊരു പരിപാടി. സെപ്തംബര്‍ 12നോ അതിനു മുമ്പായോ റസിപ്പികള്‍ അയക്കുന്ന ആദ്യ 20 പേര്‍ക്കായിരിക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന മൂന്നു പേര്‍ക്ക് മഞ്ജുവാര്യരില്‍ നിന്നും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാന്‍ അവസരമുണ്ടാകും. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും മഞ്ജു വാര്യരോടൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 44440902, 44440903, 55094364, 50643680 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് കമ്പനി സി ഒ ഒ അഹമ്മദ് കെ ടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അല്‍ക്ക മീര സണ്ണി, ഇന്ത്യന്‍ കോഫി ഹൗസ് റസ്റ്റോറന്റ് ഓപ്പറേഷന്‍സ് മാനേജര്‍ നാരായണന്‍ സി, മാനേജര്‍ അനീഷ് മോന്‍, കസ്റ്റമര്‍ കെയര്‍ മാനേജര്‍ സൗമ്യ രാജേഷ് എന്നിവര്‍ പങ്കെടുത്തു.


error: Content is protected !!