അധികാരമേറ്റ് ചാള്‍സ് മൂന്നാമന്‍

Web Desk
1 Min Read

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് മകനും കിരീടാവകാശിയുമായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ പുതിയ രാജാവായി അധികാരമേറ്റു. സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വലിയ ഉത്തരവാദിത്വമാണെന്ന് സ്ഥാനമേറ്റതിനു ശേഷം ചാള്‍സ് മൂന്നാമന്‍ പറഞ്ഞു. മാതാവ് എലിസബത്ത് രാഞ്ജി ഒരു പ്രചോദനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. എലിസബത്ത് രാജ്ഞി മരിച്ചതിന്റെ ദു:ഖാചരണത്തിനു ശേഷമാവും ഔദ്യോഗിക ചടങ്ങുകള്‍.

city exchange

1926 ഏപ്രില്‍ 21ന് ലണ്ടനില്‍ ജനിച്ച എലിസബത്ത് രണ്ടാമന്‍ പിതാവ് ജോര്‍ജ്ജ് ആറാമന്റെ മരണത്തെത്തുടര്‍ന്ന് 1952 ഫെബ്രുവരി ആറിനാണ് അധികാരത്തിലെത്തിയത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഈ മാസം എട്ടിനാണ് എലിസബത്ത് രാജ്ഞി 96-ാം വയസ്സില്‍ അന്തരിച്ചത്.

Share This Article
Leave a Comment
error: Content is protected !!