

ദോഹ: ഖത്തര്‍ കെ എം സി സി കോഴിക്കോട് ജില്ലാ വനിതാ വിങ് രൂപീകരിച്ചു. കെ എം സി സി ആസ്ഥാനത്ത് നടന്ന രൂപീകരണ കണ്‍വെന്‍ഷന്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അതിഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി നവാസ് കോട്ടക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കണ്‍വെന്‍ഷനില്‍ സംസ്ഥാന കെ എം സി സി സെക്രട്ടറി സല്‍മാന്‍ ഇളയടം പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് കമ്മിറ്റി പ്രഖ്യാപനം നടത്തി.

ജില്ലാ കെ എം സി സി ട്രഷറര്‍ അജ്മല്‍ തേങ്ങലക്കണ്ടി, ജില്ലാ സെക്രട്ടറി റുബിനാസ് കൊട്ടേടത്ത് എന്നിവര്‍ പങ്കെടുത്തു. നസീഹ നെല്ലൂര്‍, ഷംസീന നൗഫല്‍, റൂബി മുഹമ്മദ്, ഡോ. അനൂദ ബാസിം, സാബിറ അബ്ദുറഹ്‌മാന്‍, ഫര്‍സാന ഷഹബാസ്, ആയിഷ നാജാദ് എന്നിവര്‍ സംസാരിച്ചു.
ആയിഷ നാജാദ് (പ്രസി), സാബിറ അബ്ദുറഹ്‌മാന്‍, സൈഫുന്നിസ ഷിറാസ്, റസീന അസീസ്, റിസ് വാന സുലൈമാന്‍ (വൈസ് പ്രസി), ഷംസീന നൗഫല്‍ (ജന സെക്ര), ഫര്‍സാന ഷഹബാസ്, റൂബി മുഹമ്മദ്, റാഹില സുബൈര്‍, നസീഹ നെല്ലൂര്‍ (ജോ സെക്ര), അസ്മ ജാഫര്‍ (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ജില്ലാ ഉപാധ്യക്ഷന്‍ നബീല്‍ നന്തി സ്വാഗതവും ഷംസീന നൗഫല്‍ നന്ദിയും പറഞ്ഞു.

