ഖത്തറില്‍ നിന്ന് പത്തുപേര്‍ ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ടോപ്പ് ഹെല്‍ത്ത്കെയര്‍ ലീഡേഴ്‌സ് 2025 പട്ടികയില്‍

Web Desk
4 Min Read

ദോഹ: മിഡില്‍ ഈസ്റ്റിലെ ആരോഗ്യരംഗത്ത് മാറ്റത്തിന് നേതൃത്വം നല്‍കുന്ന വ്യക്തികളെ ഉള്‍പ്പെടുത്തി ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തിറക്കിയ വാര്‍ഷിക റാങ്കിംഗില്‍ ഖത്തറില്‍ നിന്ന് 10 പേര്‍. ടോപ്പ് 50 ഫൗണ്ടേഴ്സ് ആന്റ് ഷെയര്‍ഹോള്‍ഡേഴ്‌സ്, ടോപ്പ് 100 എക്‌സിക്യൂട്ടീവ്‌സ് ആന്റ് സി ഇ ഒമാര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് പട്ടിക തയ്യാറാക്കിയത്.
ഈ വര്‍ഷത്തെ പട്ടികയില്‍ മിഡില്‍ ഈസ്റ്റിലെ ആരോഗ്യരംഗത്തിന്റെ ഭാവിയെ പുനര്‍വ്യാഖ്യാനിക്കുന്ന പരിവര്‍ത്തകരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക കമ്പനികള്‍ വലുതാകുന്നതിനൊപ്പം പലരും ദേശീയ ദര്‍ശനങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ സര്‍ക്കാര്‍ സഹകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Contents
ഖത്തറില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍:ഫൗണ്ടേഴ്സ് ആന്റ് ഷെയര്‍ഹോള്‍ഡേഴ്‌സ് വിഭാഗം7 മൗതാസ് അല്‍ ഖയ്യാത്ത് (ചെയര്‍മാന്‍, എസ്തിത്ത്മാര്‍ ഹോള്‍ഡിംഗ്)47 മുഹമ്മദ് മിയാന്‍ദാദ് വി പി (ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും, 33 ഹോള്‍ഡിംഗ്‌സ് ഗ്ലോബല്‍)എക്‌സിക്യൂട്ടീവ് വിഭാഗം2 മുഹമ്മദ് ബിന്‍ ഖലീഫ അല്‍ സുവൈദി (മാനേജിംഗ് ഡയറക്ടര്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍)12 ജോസഫ് ഹേസല്‍ (ഗ്രൂപ്പ് സിഇഒ, ഏപെക്‌സ് ഹെല്‍ത്ത്)33 ഇയാബോ ടിനുബു കാര്‍ച്ച് (സിഇഒ, സിദ്ര മെഡിസിന്‍)44 ഫാതിഹ് മെഹ്മത്ത് ഗുല്‍ (സിഇഒ, ദ് വ്യൂ ഹോസ്പിറ്റല്‍)62 ജാവിദ് ഐ ഷെയ്ഖ് (ഡീന്‍ ആന്റ് സിഇഒ, വയല്‍ കോര്‍നെല്‍ മെഡിസിന്‍ ഖത്തര്‍ (ഡബ്ല്യുസിഎം-ക്യു)80 ഖാലിദ് അല്‍ ഇമാദി (സിഇഒ, മെഡികെയര്‍ ഗ്രൂപ്പ്)91 ഖാലിദ് അലി അല്‍ മവ്‌ലവി ( ഡയറക്ടര്‍ ജനറല്‍, അസ്പിറ്റര്‍)92 റോല ഹമ്മൂദ് (സിഇഒ, അമന്‍ ഹോസ്പിറ്റല്‍ ദോഹ)
city exchange


കമ്പനി വലുപ്പം, ആരോഗ്യരംഗത്തെ സ്വാധീനം, നവീകരണം, നേട്ടങ്ങള്‍, പ്രവര്‍ത്തനപരിധി, സുസ്ഥിരത, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫോര്‍ബ്‌സ് നേതാക്കളെ വിലയിരുത്തിയത്.

ഖത്തറില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍:

ഫൗണ്ടേഴ്സ് ആന്റ് ഷെയര്‍ഹോള്‍ഡേഴ്‌സ് വിഭാഗം

7 മൗതാസ് അല്‍ ഖയ്യാത്ത് (ചെയര്‍മാന്‍, എസ്തിത്ത്മാര്‍ ഹോള്‍ഡിംഗ്)

2022 മുതല്‍ എസ്തിത്ത്മാര്‍ ഹോള്‍ഡിംഗിന്റെ ചെയര്‍മാനാണ് അല്‍ ഖയ്യാത്ത്. 2025-ലെ ആദ്യ പാദത്തില്‍ കമ്പനി 842 മില്യണ്‍ ഡോളര്‍ വരുമാനത്തില്‍ നിന്ന് 127.3 മില്യണ്‍ ഡോളര്‍ നികുതി ശേഷിയിലുള്ള ലാഭം രേഖപ്പെടുത്തി. ഇറാഖ്, കര്‍ബല, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികളാണ് പുതിയ വരുമാന മാര്‍ഗങ്ങള്‍. അല്‍ജീരിയന്‍- ഖത്തറി ജര്‍മ്മന്‍ ഹോസ്പിറ്റലിന്റെ നിര്‍മ്മാണവും പുരോഗമിക്കുന്നു. പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്, യു എ സി സി ഹോള്‍ഡിംഗ്, ബലദ്‌ന, ഓറ ഗ്രൂപ്പ്, ടി എം ടി കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടേയും അധ്യക്ഷനാണ് അദ്ദേഹം.

47 മുഹമ്മദ് മിയാന്‍ദാദ് വി പി (ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും, 33 ഹോള്‍ഡിംഗ്‌സ് ഗ്ലോബല്‍)

2011 മുതല്‍ മിയാന്‍ദാദ് 33 ഹോള്‍ഡിംഗ്‌സ് ഗ്ലോബലിനെ നയിക്കുന്നു. ഖത്തറില്‍ ശസ്ത്രക്രിയാ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍, ഡെന്റല്‍ ലാബുകള്‍, മെഡിക്കല്‍ എഡ്യൂ’െക് സ്ഥാപനങ്ങള്‍ തുടങ്ങിയവ ഗ്രൂപ്പിന്റെ ഭാഗമാണ്. 2025 ജൂലൈയില്‍ അതിന്റെ ഉപസ്ഥാപനമായ എബിഎം4 സയന്റിഫിക് ഖത്തറിലെ പ്രമുഖ ഫാര്‍മാ കമ്പനികളുമായി പുതിയ കരാറുകള്‍ ഒപ്പുവച്ചു. നസീം ഹെല്‍ത്ത്കെയറിന്റെ ഭാഗമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സര്‍ജിക്കല്‍ സെന്ററും അല്‍ ഖോറിലെ നാലാമത്തെ സ്ഥാപനവും ആരംഭിച്ചു. മിയാന്‍ദാദ് ആഫ്രിക്കയിലെ മെഡിനോവ ഹെല്‍ത്ത്കെയറിന്റെ മാനേജിംഗ് ഡയറക്ടറും ഖത്തറിലെ ഡിഫൈന്‍ ഡെന്റല്‍ ലാബിന്റെ ഡയറക്ടറുമാണ്.

- Advertisement -
Ad image

എക്‌സിക്യൂട്ടീവ് വിഭാഗം

2 മുഹമ്മദ് ബിന്‍ ഖലീഫ അല്‍ സുവൈദി (മാനേജിംഗ് ഡയറക്ടര്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍)

2024 നവംബര്‍ മുതല്‍ അല്‍ സുവൈദി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ മാനേജിംഗ് ഡയറക്ടറാണ്. ആശുപത്രികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ഹോം കെയര്‍, ആംബുലന്‍സ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിശാലമായ ശൃംഖലയാണ് ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 2025-ലെ ആദ്യ പാദത്തില്‍ 2.4 ദശലക്ഷം രോഗി സേവനങ്ങള്‍, 196,000 ശസ്ത്രക്രിയാ ഇടപെടലുകള്‍, 209,000 ആംബുലന്‍സ് ഓപ്പറേഷനുകള്‍ എച്ച് എം സി നടത്തി. അദ്ദേഹം ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റുമാണ്.

12 ജോസഫ് ഹേസല്‍ (ഗ്രൂപ്പ് സിഇഒ, ഏപെക്‌സ് ഹെല്‍ത്ത്)

2023 മുതല്‍ ഏപെക്‌സ് ഹെല്‍ത്തിന്റെ സിഇഒയാണ് ഹേസല്‍. ഖത്തര്‍, ഇറാഖ്, ലിബിയ, അല്‍ജീരിയയിലായി ഒന്‍പത് ആശുപത്രികള്‍, 4,000-ലധികം കിടക്കകള്‍, 20,000 ജീവനക്കാര്‍ എന്നിവയാണ് ഗ്രൂപ്പിന്റെ ശക്തി. 2025 ഓഗസ്റ്റില്‍, ഇറാഖില്‍ 400 കിടക്കകളുള്ള സ്വകാര്യ ആശുപത്രി സ്ഥാപിക്കാന്‍ നിക്ഷേപ ലൈസന്‍സ് നേടി.

33 ഇയാബോ ടിനുബു കാര്‍ച്ച് (സിഇഒ, സിദ്ര മെഡിസിന്‍)

2022 നവംബര്‍ മുതല്‍ സിദ്ര മെഡിസിന്റെ സിഇഒയാണ് ടിനുബു-കാര്‍ച്ച്. 2025-ല്‍ സിദ്ര യുഎസ്, യു കെ.യിലെ പ്രമുഖ ബാലാശുപത്രികളുമായും ഗവേഷണ- പരിശീലന സഹകരണങ്ങള്‍ ആരംഭിച്ചു. ഖത്തറിലെ ആദ്യ ബാല ഹീമാറ്റോപോയറ്റിക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് വാര്‍ഡും തുറന്നു.

44 ഫാതിഹ് മെഹ്മത്ത് ഗുല്‍ (സിഇഒ, ദ് വ്യൂ ഹോസ്പിറ്റല്‍)

2024 മുതല്‍ ദ് വ്യൂ ഹോസ്പിറ്റലിന്റെ സിഇഒയാണ് ഗുല്‍. 2025 ഓഗസ്റ്റില്‍ ഉരീദുവും സീഡാര്‍സ്-സിനായിയുമായും സഹകരിച്ച് ടെക്-എനേബില്‍ഡ് കെയര്‍ വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.

62 ജാവിദ് ഐ ഷെയ്ഖ് (ഡീന്‍ ആന്റ് സിഇഒ, വയല്‍ കോര്‍നെല്‍ മെഡിസിന്‍ ഖത്തര്‍ (ഡബ്ല്യുസിഎം-ക്യു)

2010 മുതല്‍ ഡബ്ല്യുസിഎം- ക്യുവിന്റെ ഡീനും സി ഇ ഒയുമാണ് ജാവിദ് ഐ ഷെയ്ഖ്. 2025 ഫെബ്രുവരിയില്‍ വനിതാരോഗ്യ സംരംഭമായ ‘സെഹതുഹാ’ ആരംഭിച്ചു. 2024-25 കാലയളവില്‍ സ്ഥാപനത്തിന്റെ റിവ്യൂ ബോര്‍ഡ് 258 അപേക്ഷകള്‍ പരിഗണിച്ചു.

80 ഖാലിദ് അല്‍ ഇമാദി (സിഇഒ, മെഡികെയര്‍ ഗ്രൂപ്പ്)

2013 മുതല്‍ ഖാലിദ് അല്‍ ഇമാദി മെഡികെയര്‍ ഗ്രൂപ്പിനെ നയിക്കുന്നു. അല-അഹ്ലി ആശുപത്രിയോടൊപ്പം പോഷകാഹാര കേന്ദ്രം, റീഹാബിലിറ്റേഷന്‍, ഫിസിയോതെറാപ്പി സേവനങ്ങള്‍ തുടങ്ങി നിരവധി പുതിയ പദ്ധതികള്‍ ആരംഭിച്ചു.

91 ഖാലിദ് അലി അല്‍ മവ്‌ലവി ( ഡയറക്ടര്‍ ജനറല്‍, അസ്പിറ്റര്‍)

2023 ഒക്ടോബറില്‍ അല്‍ മവ്‌ലവി അസ്പിറ്ററിന്റെ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. വര്‍ഷത്തില്‍ 1,000-ലധികം കായികതാരങ്ങളെ ചികിത്സിക്കുന്നതോടൊപ്പം 43 ക്ലിനിക്കുകള്‍ ഉള്‍പ്പെടുന്ന ശൃംഖലയും 1,500-ലധികം ഗവേഷണ പ്രസിദ്ധീകരണങ്ങളുമാണ് ഇവരുടെ ശക്തി.

92 റോല ഹമ്മൂദ് (സിഇഒ, അമന്‍ ഹോസ്പിറ്റല്‍ ദോഹ)

2025 ഏപ്രില്‍ മുതല്‍ അമന്‍ ഹോസ്പിറ്റലിന്റെ സിഇഒയാണ് ഹമ്മൂദ്. ഖത്തറില്‍ 3ഡി പ്രിന്റഡ് ഇംപ്ലാന്റ് ഉപയോഗിച്ച് ന്യൂറോസര്‍ജറി നടത്തിയ ആദ്യ സ്വകാര്യ ആശുപത്രിയാണ് അമന്‍. 25 വര്‍ഷത്തെ അന്താരാഷ്ട്ര പരിചയമുള്ള അവര്‍ ഡബ്ല്യു എച്ച് ഒ അക്കാദമിയിലെയും ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂ അഡൈ്വസറി കൗണ്‍സിലിലെയും അംഗമാണ്.

Share This Article
Leave a Comment
error: Content is protected !!