ഫോബ്‌സ് മിഡില്‍ ഈസ്റ്റ് 2025ലെ മികച്ച ഹെല്‍ത്ത് കെയര്‍ ലീഡേഴ്‌സ് പട്ടികയില്‍ പ്രായം കുറഞ്ഞ ഇന്ത്യന്‍ സ്ഥാപകനായി മിയാന്‍ദാദ്

Web Desk
2 Min Read

ദോഹ: ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ടോപ്പ് ഹെല്‍ത്ത് കെയര്‍ ലീഡേഴ്‌സ് 2025- ഫൗണ്ടേഴ്‌സ് ആന്റ് ഷെയര്‍ ഹോള്‍ഡര്‍മാരുടെ പട്ടികയില്‍ ഇടം നേടി മുഹമ്മദ് മിയാന്‍ദാദ് വി പി. 33 ഹോള്‍ഡിംഗ്‌സ് ഗ്ലോബലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മിയാന്‍ദാദ് വി പി പട്ടികയില്‍ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ സ്ഥാപകനാണ്. വ്യത്യസ്ത രീതിയിലുള്ള നവീകരണങ്ങളിലൂടെയും അന്താരാഷ്ട്ര തലത്തിലുള്ള പദ്ധതി വിപുലീകരണങ്ങളിലൂടെയും മിഡില്‍ ഈസ്റ്റിന്റെ ആരോഗ്യ സംരക്ഷണ മേഖലയെ മാറ്റിയെടുത്തതില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തെ ഈ അംഗീകാരം എടുത്തുകാണിക്കുന്നു.

city exchange

സ്ഥാപകരുടേയും ഓഹരി ഉടമകളുടേയും വിഭാഗത്തില്‍ റാങ്ക് ചെയ്യപ്പെട്ട മിയാന്‍ദാദ്, പ്രാദേശിക വളര്‍ച്ചയ്ക്കും ആഗോള സംയോജനത്തിനും നേതൃത്വം നല്‍കുന്ന പുതിയ തലമുറയിലെ ആരോഗ്യ സംരക്ഷണ സംരംഭകരെയാണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്തില്‍ 33 ഹോള്‍ഡിംഗ്‌സ് ഗ്ലോബല്‍ നസീം ഹെല്‍ത്ത് കെയര്‍, മെഡിനോവ ഹെല്‍ത്ത് കെയര്‍, എബിഎം4 സയന്റിഫിക്, എബിഎം4 ട്രേഡിംഗ്, ഡിഫൈന്‍ ഡെന്റല്‍ ലാബ് എന്നിവ ശക്തമായ ആരോഗ്യ സംരക്ഷണ നിക്ഷേപമായി നിലകൊള്ളുന്നു. പ്രവേശനക്ഷമത, ഗുണനിലവാരം, അന്താരാഷ്ട്ര മെഡിക്കല്‍ സഹകരണം എന്നിവയിലെല്ലാം ഇവ മുന്നിട്ടു നില്‍ക്കുന്നു.

2025ല്‍ 33 ഹോള്‍ഡിംഗ്‌സ്, അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ മേഖലയിലുടനീളമുള്ള തന്ത്രപരമായ വിപുലീകരണങ്ങളിലൂടെയാണ് വളര്‍ച്ചയാരംഭിച്ചത്. അനുബന്ധ സ്ഥാപനമായ എബിഎം4 സയന്റഫിക്, ഖത്തറിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളുമായ പ്രധാന കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. മെഡിക്കല്‍ വിതരണ ശൃംഖലകളും ഗവേഷണ സഹകരണങ്ങളും ഇതുവഴി വളരെയധികം മെച്ചപ്പെടുത്താന്‍ സാധിച്ചു. നസീം ഹെല്‍ത്ത് കെയറിലൂടെ ഗ്രൂപ്പ്, സ്വകാര്യ ആരോഗ്യ സംരക്ഷണ മേഖലയിലെ ഖത്തറിന്റെ ആദ്യത്തെ ഗസ്റ്റ് മൊബൈല്‍ ആപ്പ് അവതരിപ്പിക്കുകയും അല്‍ഖോറിലെ നാലാമത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്ററിനൊപ്പം ഇന്‍പേഷ്യന്റ് സൗകര്യങ്ങളുള്ള ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി സര്‍ജിക്കല്‍ സെന്റര്‍ ഉദ്ഘാടനവും ചെയ്തിരുന്നു. വിപുലമായ രീതിയില്‍ ആരോഗ്യ സംരക്ഷണത്തിലും മെഡിക്കല്‍ മികവിലും മറ്റൊരു നാഴികക്കല്ലായി മാറാന്‍ ഇതോടെ സാധിച്ചു.

ആഫ്രിക്കയിലെ മെഡിനോവ ഹെല്‍ത്ത് കെയറിന്റെ മാനേജിംഗ് ഡയറക്ടറായും ഖത്തറിലെ ഡിഫൈന്‍ ഡെന്റല്‍ ലാബിന്റെ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്ന മിയാന്‍ദാദിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഭൂഖണ്ഡങ്ങളിലുടനീളം വ്യാപിച്ചു കിടക്കുന്നതാണ്. ആഗോള ആരോഗ്യ സംരക്ഷണ സംയോജനത്തിനും സാങ്കേതിക വിദ്യാധിഷ്ഠിത ആഗോള സേവന മാനദണ്ഡങ്ങള്‍ക്കുമാണ് അദ്ദേഹം പ്രധാന സംഭാവനകള്‍ നല്‍കുന്നത്.

- Advertisement -
Ad image

ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ടോപ്പ് ഹെല്‍ത്ത് കെയര്‍ ലീഡേഴ്‌സ് 2025 മേഖലയുടെ ആരോഗ്യ സംരക്ഷണ ഭാവി രൂപപ്പെടുത്തുന്ന ഏറ്റവും സ്വാധീനമുള്ള സ്ഥാപകരേയും ഓഹരി ഉടമകളേയുമാണ് എടുത്തുകാണിക്കുന്നത്. വൈവിധ്യവത്ക്കരണം, നവീകരണം, സുസ്ഥിരത എന്നിവയിലൂടെ സ്വാധീനം ചെലുത്തുന്ന നേതാക്കളെ പട്ടിക അംഗീകരിക്കും. മിഡില്‍ ഈസ്റ്റിന്റെ ആരോഗ്യ പരിസ്ഥിതിയുടെ വളര്‍ച്ചയുടേയും പരിവര്‍ത്തനത്തിന്റേയും പുതിയ യുഗത്തിലേക്ക് നയിക്കുന്ന പ്രൊഫഷണലുകള്‍ക്ക് വേണ്ടിയുള്ളതാണിത്.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ടത് മിയാദാദ് വി പിയുടെ സംരംഭക നേട്ടങ്ങളെ മാത്രമല്ല, ലോകത്തിന് മുന്നില്‍ ഖത്തറിന്റെ ആരോഗ്യ സംരക്ഷണ മികവിനുള്ള വര്‍ധിച്ചുവരുന്ന ആഗോള അംഗീകാരത്തേയും അടിവരയിടുന്നു.

Share This Article
Leave a Comment
error: Content is protected !!