ഇന്ത്യയിലെ കോവിഡ്കാല മരണം ഔദ്യോഗിക നിരക്കിനേക്കാള്‍ എട്ടു മടങ്ങ് കൂടുതലെന്ന് ലാന്‍സെറ്റ് പഠനം

Web Desk
3 Min Read

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് 2020, 2021 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ മരിച്ചത് 4.07 ദശലക്ഷം പേരെന്ന് കണക്കുകള്‍. ഇന്ത്യ ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്ത കോവിഡ് മരണങ്ങളുടെ എണ്ണത്തേക്കാള്‍ എട്ടു മടങ്ങ് കൂടുതലാണ് പുതിയ റിപ്പോര്‍ട്ടിലെ മരണം. നിലവില്‍ പോലും ഔദ്യോഗിക കണക്കുകളില്‍ 0.5 ദശലക്ഷം മാത്രം.
കോവിഡ് രോഗത്തെ തുടര്‍ന്നുണ്ടായ അധിക മരണങ്ങള്‍ കണക്കാക്കാനുള്ള ആദ്യ ശ്രമങ്ങളുടെ ഭാഗമായാണ് ദി ലിന്‍സെറ്റ് പ്രസിദ്ധീകരിച്ചത്.

city exchange

2020 മാര്‍ച്ച് മുതല്‍ 191 രാജ്യങ്ങളിലായി 18.2 ദശലക്ഷം പേരാണ് മരിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത് 5.94 ദശലക്ഷം മരണങ്ങളാണ്.

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ മരണ നിരക്കുണ്ടായത് ഇന്ത്യയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്വേഷനിലെ വിദഗ്ധരുടെ സംഘമാണ് വിദഗ്ധരുടെ സംഘമാണ് വിശകലനം നടത്തിയത്. യു എസിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്വേഷന്‍.

- Advertisement -
Ad image

കോവിഡിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണം നടന്ന രണ്ടാമത്തെ രാജ്യം യു എസാണ്. 24 മാസത്തിനുള്ളില്‍ 1.13 ദശലക്ഷം മരണങ്ങളാണ് യു എസില്‍ നടന്നത്. ഔദ്യോഗികമായി രേഖപ്പെടുത്തിയതിനേക്കാള്‍ 1.14 മടങ്ങ് കൂടുതല്‍ മരണനിരക്കാണ് യഥാര്‍ഥത്തിലുണ്ടായത്. ഈ കാലയളവില്‍ അഞ്ച് രാജ്യങ്ങളില്‍ കൂടി 0.5 ദശലക്ഷത്തിലധികം മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. റഷ്യ, മെക്‌സിക്കോ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണവ.

191 രാജ്യങ്ങളില്‍ കോവിഡ് മൂലമുണ്ടായ അധിക മരണങ്ങളില്‍ പകുതിയിലേറെയും ഈ ഏഴ് രാജ്യങ്ങളിലാണുണ്ടായത്. എന്നാല്‍ കോവിഡ് കാലത്തുണ്ടായ അധിക മരണങ്ങള്‍ മൊത്തത്തിലുള്ള മരണങ്ങളാണെന്നും കോവിഡ് കാരണമാണെന്ന് അര്‍ഥമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലോക്ക്ഡൗണിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളും അതേതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കാരണം പകര്‍ച്ചവ്യാധിയുടെ കാലഘട്ടത്തില്‍ മരണത്തിന് പല കാരണങ്ങളുമുണ്ടായേക്കാമെന്നും രോഗവും സാമ്പത്തികവുമെല്ലാം ഇതിലുണ്ടായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

എല്ലാ വര്‍ഷവും രാജ്യങ്ങള്‍ പുറത്തുവിടുന്ന എല്ലാ കാരണങ്ങളാലുമുള്ള മരണനിരക്കിന്റെ സഹായത്തോടെയാണ് ഗവേഷക സംഘം അധിക കോവിഡ് മരണ ഡാറ്റ കണക്കാക്കിയത്.

ചില രാജ്യങ്ങള്‍ നിര്‍ദ്ദിഷ്ട മരണ നിരക്ക് ഡാറ്റയും പങ്കിടാറുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 36 രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയെന്നാണ് പത്രം പറയുന്നത്. ഇന്ത്യയില്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ കണ്ടെത്തുകയെന്നത് അസാധ്യമാണെന്നാണ് ഗണിതശാസ്ത്രജ്ഞനും രോഗ മോഡലറുമായ മുറാദ് ബനാജി പറയുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളമുള്ള അധികമരണങ്ങള്‍ കണക്കാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്വേഷനിലെ വിശകലന സംഘം സിവില്‍ റജിസ്ട്രേഷന്‍ സംവിധാനം ആരംഭിച്ചു. ഒരു നിശ്ചിത വര്‍ഷത്തിലെ അധിക മരണങ്ങള്‍ കണക്കാക്കാന്‍ ഗവേഷകര്‍ക്ക് രണ്ട് സെറ്റ് ഡാറ്റയാണ് ആവശ്യം. ഒന്ന് ബേസ്ലൈന്‍ കണക്കാക്കാനും മറ്റൊന്ന് പ്രസ്തുത ബേസ് ലൈനിനേക്കാള്‍ അധികമായി കണക്കാക്കാനും.

2018ലേയും 2019ലേയും സിവില്‍ റജിസ്ട്രേഷന്‍ സംവിധാനത്തിലെ എണ്ണത്തില്‍ നിന്നാണ് അടിസ്ഥാന കണക്കുകള്‍ രൂപപ്പെടുത്തിയത്. തുടര്‍ന്ന് അവര്‍ 2020ലും 2021ലും അധികമായി കണക്കാക്കി. അതേ വര്‍ഷങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത യഥാര്‍ഥ മരണങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്തപ്പോള്‍ വ്യത്യാസം 4.07 ദശലക്ഷമാണെന്ന് കണ്ടെത്തുകയായിരുന്നു.

എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മരണ റജിസ്ട്രേഷന്‍ ട്രെന്‍ഡുകള്‍ വര്‍ഷങ്ങളായി സ്ഥിരമായിരുന്നില്ല. ഒരു സംസ്ഥാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു നിശ്ചിത വര്‍ഷത്തില്‍ പകുതി മരണങ്ങള്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്തത്. അതോടെ അടിസ്ഥാന രേഖയെ തന്നെ ഇത് അവിശ്വസിക്കുന്ന അവസ്ഥയിലാണ് എത്തിക്കുന്നത്. ഈ സാധ്യത മറികടക്കാന്‍ ഗവേഷക സംഘം മറ്റൊരു ഉറവിടത്തില്‍ നിന്നുള്ള ഡാറ്റയും ഉപയോഗിക്കുകയായിരുന്നു. 2019ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡീസാണത്.

രണ്ടാമതായി സിവില്‍ റജിസ്ട്രേഷന്‍ സംവിധാനം 12 സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. അങ്ങനെയെങ്കില്‍ മറ്റ് 16 സംസ്ഥാനങ്ങളിലെ അധിക മരണ ഡാറ്റ എങ്ങനെയാണ് ടീം കണക്കാക്കിയതെന്നതിന് കൃത്യമായ വിവരം പത്രം നല്കുന്നുണ്ട്. പ്രതിവാരമോ പ്രതിമാസമോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ മരണകാരണ ഡാറ്റയും കണ്ടെത്താന്‍ അണുബാധ അനുപാതവും ജനസംഖ്യയും ഉള്‍പ്പെടെ ചേര്‍ത്ത് സ്റ്റാറ്റിസ്റ്റിക്കല്‍ മോഡല്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു.

എന്നാല്‍ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ ഊഹവും തെറ്റായ വിവരങ്ങളും ചേര്‍ത്തതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല കണക്കെടുപ്പിലെ രീതികളിലെ അശാസ്ത്രീയതയും പൊരുത്തക്കേടുകളും ലാന്‍സെറ്റ് തന്നെ എടുത്തു പറഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!