

കോഴിക്കോട്: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഫാറൂഖ് കോളജിന് ആദ്യ വനിതാ പ്രിന്‍സിപ്പലായി ഡോ. കെ എ ഐഷ സ്വപ്ന. നിലവില്‍ കോളജിലെ ഇംഗ്ലീഷ് വകുപ്പ് അസോസിയേറ്റ് പ്രൊഫസറായി പ്രവര്‍ത്തക്കുകയാണ് ഡോ. കെ എ ഐഷ സ്വപ്ന.

ദേശീയ, അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങളും വിവിധ പുസ്തകങ്ങളില്‍ വിഷയ സംബന്ധമായ അധ്യായങ്ങളും എഴുതിയിട്ടുള്ള ഡോ. കെ എ ഐഷ സ്വപ്ന 2017ലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയത്. എറണാകുളം മഹാരാജാസില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രിയെടുത്ത ഡോ. കെ എ ഐഷ സ്വപ്‌ന തൃശൂര്‍ സ്വദേശിയാണ്.

ഫാറൂഖ് കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. കെ എം നസീര്‍ വിരമിക്കുന്നതിന് പിന്നാലെയാണ് ഡോ. കെ എ ഐഷ സ്വപ്‌ന ഉത്തരവാദിത്വമേറ്റെടുക്കുക. ജെ ഡി ടി ഇസ്ലാം ആര്‍ട്ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി കെ മഖ്ബൂല്‍ ആണ് ഭര്‍ത്താവ്.

