എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ പുന:രാരംഭിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് മേഖലയിലേക്കുള്ള നിരവധി സര്‍വീസുകള്‍ പുന:രാരംഭിച്ചു. യു എ ഇക്കു പുറമേ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ചതായി എയര്‍ലൈന്‍ അറിയിച്ചു.

city exchange

അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, ലഖ്‌നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം, വാരാണസി എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ പുന:രാരംഭിച്ചിട്ടുണ്ട്.

ദുബായിലേക്ക് കണ്ണൂര്‍, ലഖ്‌നൗ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും അബുദാബിയിലേക്ക് ഡല്‍ഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്നും സര്‍വീസുകള്‍ നടത്തും. ഷാര്‍ജയിലേക്ക് അമൃത്സര്‍, ജയ്പൂര്‍, കണ്ണൂര്‍, കോഴിക്കോട്, വാരാണസി എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ലഭ്യമാണ്.

റാസ് അല്‍ ഖൈമയിലേക്ക് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ തുടരും. അല്‍ ഐന്‍ നഗരത്തിലേക്ക് കോഴിക്കോട് നിന്ന് സര്‍വീസ് ഉണ്ടായിരിക്കും.

- Advertisement -
Ad image

ഒമാനിലെ മസ്‌കത്തിലേക്ക് ഡല്‍ഹി, കണ്ണൂര്‍, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടായിരിക്കും. സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ലഭ്യമാണ്. റിയാദിലേക്ക് കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് ഉണ്ടാകും. ദമ്മാമിലേക്ക് കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുമാണ് സര്‍വീസുകള്‍.

Share This Article
Leave a Comment
error: Content is protected !!