
പറവൂര്‍: പറവൂര്‍ എസ് എന്‍ ഡി പി യൂണിയന്‍ ശ്രീനാരായണ ദര്‍ശനോത്സവം മെയ് 1, 2, 3 തിയ്യതികളിലായി നന്ത്യാട്ടുകുന്നം എസ് എന്‍ പി സംസ്‌കൃത സ്‌കൂളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മെയ് 1-ാം തിയ്യതി വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് യൂണിയന്‍ ചെയര്‍മാന്‍ സി എന്‍ രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും. 11 മണിക്ക് ദര്‍ശനോത്സവം എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.

2-ാം തിയ്യതി 9.30ന് സമ്മേളനം എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയാകും. സ്‌കൂള്‍ ബസ് ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്യും.
3-ാം തിയ്യതി 11 മണിക്ക് എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നടത്തും. നവതി ആഘോഷങ്ങളുടെ സമാപനവും ഡോ. പി ആര്‍ ശാസ്ത്രിയുടെ വെങ്കല പ്രതിമ അനാച്ഛാദനവും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ്, ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും.
പറവൂര്‍ യൂണിയന്‍ ചെയര്‍മാന്‍ സി എന്‍ രാധാകൃഷ്ണന്‍, കണ്‍വീനര്‍ ഷൈജു മനക്കപ്പടി, എ എന്‍ ഗോപാലകൃഷ്ണന്‍, കെ ബി സുഭാഷ്, പി എസ് ജയരാജ്, കണ്ണന്‍ കൂട്ടുകാട് എന്നിവര്‍ താലൂക്ക് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

