

കോഴിക്കോട്: ഫാറൂഖ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഫോസ) സംഘടിപ്പിച്ച ഗ്ലോബല്‍ മെഗാ റീയൂണിയന്‍ (ഫൊസ്റ്റാള്‍ജിയ- 23) വേറിട്ട അനുഭവമായി. പതിനാലു രാജ്യങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന അയ്യായിരത്തിലേറെ പേരാണ് സംഗമത്തില്‍ പങ്കെടുത്തത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവത്തെ ഗ്ലോബല്‍ അലുമ്നി മീറ്റ് നടന്നത്. കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ഫാറൂഖ് കോളേജില്‍ പഠിച്ച് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖ പൂര്‍വ വിദ്യാര്‍ഥികള്‍ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കി.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ അയിഷ സ്വപ്ന, ഫറോക്ക് കോളേജ് പൂര്‍വ വിദ്യാര്‍ഥിയും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, എം പി അബ്ദുസ്സമദ്. സമദാനി എം പി, പി ടി എ റഹീം എം എല്‍ എ, യു എ ലത്തീഫ് എം എല്‍ എ, മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, എഴുത്തുകാരന്‍ പി കെ പാറക്കടവ്, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കാദര്‍ മാങ്ങാട്, എസ് എന്‍ ജി ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുബാറക് പാഷ, കെ കെ അഷ്റഫ് ഐ ആര്‍ എസ്, ഒളിമ്പ്യന്‍ ദിജു വി, പ്രശസ്ത ഫുട്ബോള്‍ താരം സുശാന്ത് മാത്യു, അമീര്‍ പിച്ചന്‍, ഡോ. ഇന്ദു മേനോന്‍, കോളേജ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി കെ അഹമ്മദ്, കെ വി കുഞ്ഞമ്മദ് കോയ, സി പി കുഞ്ഞിമുഹമ്മദ്, ഡോ. അലി ഫൈസല്‍, എന്‍ കെ മുഹമ്മദ് അലി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ്തല ഒത്തുചേരലുകള്‍ നടന്നു. ഉച്ചയ്ക്ക് ശേഷം കായിക മത്സരങ്ങളും സാംസ്‌കാരിക ഘോഷയാത്രയും നടന്നു. അനുപ് ശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത കച്ചേരിയോടെ പരിപാടികള്‍ സമാപിച്ചു.

