ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കുന്നു

Web Desk
1 Min Read

മസ്‌ക്കത്ത്: ഹോര്‍മുസ് കടലിടുക്കില്‍ സൈനിക സാന്നിധ്യം ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി യുദ്ധ വിമാനങ്ങള്‍ വിന്യസിക്കാനുള്ള തന്ത്രപരമായ നീക്കമാണ് അമേരിക്ക നടത്തുന്നത്.

city exchange

ഒമാനും ഇറാനും ഇടയിലുള്ള ഹോര്‍മുസ് കടലിടുക്കിലും തീരത്തുമായി എഫ് 16 പോര്‍ വിമാനങ്ങള്‍ വിന്യസിക്കാനാണ് അമേരിക്കന്‍ നീക്കം. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നത് തടയാനാണ് യുദ്ധവിമാനങ്ങള്‍ അയക്കുന്നതെന്നാണ് യു എസിന്റെ ഭാഷ്യം.

എന്നാല്‍ മധ്യപൗരസ്ത്യ ദേശത്ത് ഇറാനും റഷ്യയും സിറിയയും തമ്മില്‍ ശക്തമായ ബന്ധം സ്ഥാപിക്കുന്നത് അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തന്ത്രപരമായി സൈനിക ബലം വര്‍ധിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി മേഖലയില്‍ യു എസിന്റെ എ 10 അറ്റാക്ക് വിമാനങ്ങള്‍ പട്രോളിംഗ് നടത്തുന്നുണ്ട്. അതുകൂടാതെയാണ് എഫ് 16 വിമാനങ്ങളുടെ വിന്യാസം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!