ഗുണമേന്‍മയുള്ള കരിമീന്‍ വിത്തുകള്‍ ലഭ്യമാക്കാന്‍ കരിമീന്‍ വിത്തുല്‍പാദക കൂട്ടായ്മയുമായി കൃഷി വിജ്ഞാന കേന്ദ്രം

Web Desk
1 Min Read

കൊച്ചി: കേരളത്തിലെ കരിമീന്‍ കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള വിത്തുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കരിമീന്‍ വിത്തുല്‍പാദക കര്‍ഷക കൂട്ടായ്മക്ക് രൂപം നല്‍കി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ വി കെ).

city exchange

കെ വി കെയില്‍ നിന്നും പരിശീലനം നേടിയവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുടെ കൂട്ടായ്മയിലൂടെ കരിമീന്‍ വിത്തുല്‍പാദനം ലാഭകരമായ ഒരു സംരംഭമായി പരിചയപ്പെടുത്തുകയും യുവജനങ്ങളെ കൂടുതലായി ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയുമാണ് ഈ പദ്ധതിയിലൂടെ കെ വി കെ ലക്ഷ്യമിടുന്നത്.

കെ വി കെയിലെ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വിത്തുല്‍പാദന കേന്ദ്രങ്ങളില്‍ നിന്നും ഗുണമേന്മയുള്ള കരിമീന്‍ വിത്തുകള്‍ ഉത്പാദിപ്പിച്ച് മറ്റ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കെ വി കെ നടത്തിവരുന്നുണ്ട്. ഇവരില്‍ നിന്നും മികവ് തെളിയിച്ച വിത്തുല്‍പാദക കര്‍ഷകരെയാണ് കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

- Advertisement -
Ad image

ആവശ്യത്തിനുള്ള വിത്തുകള്‍ ലഭ്യമാകുന്നില്ലെന്നതാണ് കേരളത്തില്‍ കരിമീന്‍ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കൂട്ടായ്മയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ യഥാക്രമം മത്സ്യ കര്‍ഷകരായ ഉല്ലാസ് എ ആര്‍, ദീപു ശശിധരന്‍, ഷിബു തൈത്തറ എന്നിവരെ തിരഞ്ഞെടുത്തു. എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിലെ ഓരു ജലാശയങ്ങളില്‍ കരിമീന്‍ വിത്തുല്‍പ്പാദന സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കെ വി കെയുടെ ശ്രമങ്ങള്‍ക്ക് കര്‍ഷക കൂട്ടായ്മ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

ഗുണമേന്മയുള്ള കരിമീന്‍ കുഞ്ഞുങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 8281757450, 9995874050 എന്നീ നമ്പറുകളില്‍ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!