

ലഖ്‌നൗ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ മൗലാന മുഹമ്മദ് ഫാറൂഖ് ഖാന്‍ അന്തരിച്ചു.

ബലി പെരുന്നാളിന് ലഖ്‌നോവിലെ മകന്റെ വീട്ടിലെത്തിയ മൗലാനയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അസം ഗഡില്‍ ഹിന്ദി അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ശ്രദ്ധ പൂര്‍ണമായും എഴുത്തില്‍ കേന്ദ്രീകരിക്കുകയായിരുന്നു.
ഖുര്‍ആനിന്റെ ഹിന്ദി പരിഭാഷയാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ഹിന്ദിയിലും ഉര്‍ദുവിലും അദ്ദേഹം നിരവധി രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

