

കാസര്‍ഗോഡ്: ലക്ഷങ്ങള്‍ ചെലവഴിച്ച് പഠനത്തിനായി യുക്രെയ്‌നിയില്‍ പോയി യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയത്തെിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിനുള്ള പരിഹാരങ്ങള്‍ സര്‍ക്കാര്‍ കാണണമെന്നും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റണമെന്നും കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) സംസ്ഥാന പ്രസിഡന്റായി ടി പി അബ്ദുല്‍ ഹഖ് (മലപ്പുറം), ജനറല്‍ സെക്രട്ടറിയായി എം എ ലത്തീഫ് (കോഴിക്കോട്), ട്രഷററായി മാഹിന്‍ ബാഖവി (എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു.

എ പി അയ്യൂബ് (സീനിയര്‍ വൈസ് പ്രസിഡന്റ്), എം ടി സൈനുല്‍ ആബിദീന്‍ (ഓര്‍ഗനൈസിങ്ങ് സെക്രട്ടറി), എം എ റഷീദ് (ഹെഡ്ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി), എസ് എ റസാഖ്, സി എച്ച് ഫാറൂഖ്, എം പി അബ്ദുസലാം, എം എ സാദിഖ്, മുഹമ്മദലി മിഷ്‌കാത്തി (വൈസ് പ്രസിഡന്റ്), മന്‍സൂര്‍ മാടമ്പാട്ട്, പി കെ ഷാക്കിര്‍, നൂറുല്‍ അമീന്‍, എ പി ബഷീര്‍, നൗഷാദ് കോപ്പിലാന്‍ (സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

